അതിവേഗത്തില്‍ 13ാം ഏകദിന സെഞ്ചുറി;  കോഹ്‌ലിയോട് കണ്ട് പഠിക്കാന്‍ പാക് ആരാധകര്‍

അസമിന്റെ സെഞ്ചുറിയോടെ കോഹ് ലി-അസം ചര്‍ച്ച വീണ്ടും ആരാധകര്‍ക്കിടയില്‍ സജീവമായി
കോഹ്‌ലി, ബാബര്‍ അസം/ഫയല്‍ ചിത്രം
കോഹ്‌ലി, ബാബര്‍ അസം/ഫയല്‍ ചിത്രം

ലാഹോര്‍: സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ സെഞ്ചുറിയോടെ പാകിസ്ഥാനെ ജയത്തിലേക്ക് എത്തിച്ച് നായകന്‍ ബാബര്‍ അസം. അസമിന്റെ സെഞ്ചുറിയോടെ കോഹ് ലി-അസം ചര്‍ച്ച വീണ്ടും ആരാധകര്‍ക്കിടയില്‍ സജീവമായി. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ അവസാന പന്തിലാണ് പാകിസ്ഥാന്‍ ജയിച്ചത്.  273 ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ പാകിസ്ഥാനെ ജയത്തിന് അരികിലേക്ക് എത്തിച്ചത് 104 പന്തില്‍ നിന്ന് 17 ഫോറുകളുടെ അകമ്പടിയോടെ 103 റണ്‍സ് എടുത്ത ബാബര്‍ അസമാണ്. 

അസമിന്റെ 13ാം ഏകദിന സെഞ്ചുറിയാണ് ഇത്. ഇതിലൂടെ വേഗത്തില്‍ 13ാം ഏകദിന സെഞ്ചുറിയിലേക്ക് എത്തുന്ന താരം എന്ന റെക്കോര്‍ഡ് ബാബര്‍ അസം സ്വന്തമാക്കി. വിരാട് കോഹ് ലി, ഹാഷിം അംല എന്നിവരെയാണ് ബാബര്‍ അസം ഇവിടെ മറികടന്നത്. 76 ഇന്നിങ്‌സ് ആണ് 13 ഏകദിന സെഞ്ചുറിയിലേക്ക് എത്താന്‍ ബാബര്‍ അസമിന് വേണ്ടിവന്നത്. 83 ഇന്നിങ്‌സില്‍ നിന്നാണ് ഹാഷിം അംല ഈ നേട്ടം തൊട്ടത്. 

വിരാട് കോഹ് ലി ഏകദിനത്തില്‍ 13 സെഞ്ചുറി കണ്ടെത്തിയത് 86 ഇന്നിങ്‌സില്‍ നിന്നും. 2019 നവംബറിന് ശേഷം വിരാട് കോഹ് ലിക്ക് രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി ഇല്ലെന്നതും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. ഏകദിന റാങ്കിങ്ങില്‍ 857 റാങ്കുമായി കോഹ് ലി നില്‍ക്കുമ്പോള്‍ 837 പോയിന്റാണ് ബാബര്‍ അസമിനുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com