വാത്തി വിടാതെ അശ്വിൻ, വർക്കൗട്ടിനിടയിലും ഡാൻസ്; ഇതാണ് പുതിയ ഡൽഹി
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th April 2021 02:59 PM |
Last Updated: 06th April 2021 02:59 PM | A+A A- |
വിഡിയോ സ്ക്രീൻഷോട്ട്
സൂപ്പർഹിറ്റ് വിജയ് ചിത്രം മാസ്റ്ററിലെ 'വാത്തി കമിംഗ്...' എന്ന ഗാനത്തിന്റെ കടുത്ത ആരാധകനാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ. ഡൽഹി ക്യാപിറ്റൽസിന്റെ ട്വിറ്റർ പേജിലാണ് അശ്വിന്റെ വാത്തി സ്നേഹം വീണ്ടും നിറഞ്ഞത്. ജിമ്മിലെ വർക്കൗട്ടിനിടെയായിരുന്നു താരത്തിന്റെ ഡാൻസ്.
"ജിം സെഷൻ എങ്ങനെ ആനന്ദകരമാക്കണമെന്ന് മാസ്റ്ററിന് നന്നായി അറിയാം", എന്ന ക്യാപ്ഷനോടെയാണ് അശ്വിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതാണ് പുതിയ ഡൽഹി എന്നാണ് അശ്വിന്റെ കൂൾ വിഡിയോയ്ക്ക് നൽകിയിരിക്കുന്ന ഹാഷ്ടാഗ്. ഇതാദ്യമായല്ല താരം വാത്തിക്ക് ചുവടുവയ്ക്കുന്നത്. ഇന്ത്യ - ഇംഗ്ലണ്ട് പിങ്ക് ബോൾ ടെസ്റ്റിന് മുമ്പും ഇതേ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന അശ്വിന്റെ വിഡിയോ ഹിറ്റായിരുന്നു.
ഏപ്രിൽ 10നാണ് ഐപിഎല്ലിൽ ഡൽഹിയുടെ ആദ്യ മത്സരം. ധോനിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് റിഷഭ് പന്തിന്റെയും കൂട്ടരുടെയും ഈ സീസണിലെ കന്നി പോരാട്ടം.
Master certainly knows how to enjoy his gym sessions
— Delhi Capitals (@DelhiCapitals) April 6, 2021
Disclaimer: We do not own copyright to the music.#YehHaiNayiDilli #IPL2021 #VaathiComing @ashwinravi99 @TajMahalMumbai pic.twitter.com/d9GbtfiFyU