ചതിയല്ല ഇത്, പക്ഷേ...ഡി കോക്കിന് എതിരെ പാക് താരങ്ങള്‍ 

കളിയുടെ മാന്യതയെ ചോദ്യം ചെയ്യുന്നതാണ് ഡികോക്കിന്റെ നടപടിയെന്ന് പാക് മുന്‍ താരങ്ങളായ വഖാര്‍ യൂനിസ്, അക്തര്‍ എന്നിവര്‍ ചൂണ്ടിക്കാണിക്കുന്നു
ഫഖർ സമാൻ/ ട്വിറ്റർ
ഫഖർ സമാൻ/ ട്വിറ്റർ

ജൊഹന്നാസ്ബര്‍ഗ്: ഫഖര്‍ സമാനെ പുറത്താക്കാന്‍ ഡി കോക്കില്‍ നിന്ന് വന്ന തന്ത്രത്തെ വിമര്‍ശിച്ച് പാക് മുന്‍ താരങ്ങള്‍. അവിടെ ഡി കോക്കിനെ കുറ്റം പറയില്ലെന്ന് ഫഖര്‍ പറഞ്ഞെങ്കിലും കളിയുടെ മാന്യതയെ ചോദ്യം ചെയ്യുന്നതാണ് ഡികോക്കിന്റെ നടപടിയെന്ന് പാക് മുന്‍ താരങ്ങളായ വഖാര്‍ യൂനിസ്, അക്തര്‍ എന്നിവര്‍ ചൂണ്ടിക്കാണിക്കുന്നു. 

പാകിസ്ഥാന്‍ ഇന്നിങ്‌സിലെ അവസാന ഓവറിലെ ആദ്യ ഡെലിവറിയിലാണ് ഫഖറിന്റെ വിവാദ റണ്‍ഔട്ട്. ലോങ് ഓഫിലേക്ക് കളിച്ച് രണ്ട് റണ്‍ എടുക്കാനായിരുന്നു ശ്രമം. രണ്ടാം റണ്ണിനായി പാക് താരങ്ങള്‍ ഓടുന്ന സമയം നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ത്രോ കൊടുക്കുക എന്ന് ഡികോക്കിന്റെ നിര്‍ദേശം. ഈ സമയം ഫഖര്‍ ഓട്ടത്തിന്റെ വേഗം കുറച്ച് തിരിഞ്ഞു നോക്കി. ഈ സമയം ഫീല്‍ഡര്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ത്രോ നല്‍കി സ്റ്റംപും ഇളക്കി. 

ചതിയാണ് അവിടെ ഡികോക്ക് ചെയ്തത് എന്ന് ഞാന്‍ പറയില്ല. എന്നാല്‍ അത് കളിയുടെ മാന്യതയ്ക്ക് ചേര്‍ന്നതല്ല. മനപൂര്‍വം ഡികോക്ക് അങ്ങനെ ചെയ്യരുതായിരുന്നു. ഇവിടെ ഞാന്‍ നിരാശനാണ്. കാരണം രണ്ട് ഇരട്ട ശതകമുള്ള ആദ്യ പാകിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ ഫഖര്‍ ആവണം എന്ന് ഞാന്‍ ആഗ്രഹിച്ചു. അവിടെ പെനാല്‍റ്റി റണ്‍സ് പാകിസ്ഥാന് ലഭിച്ചിരുന്നു എങ്കില്‍ പാകിസ്ഥാന്‍ കളി ജയിക്കുമായിരുന്നു എന്നും അക്തര്‍ പറഞ്ഞു.

ഇരട്ട സെഞ്ചുറിക്ക് ഏഴ് റണ്‍സ് അകലെയാണ് ഫഖര്‍ പുറത്തായത്. ഇതോടെ കളിയുടെ ഗതിയും തിരിഞ്ഞു. അവസാന ഓവറില്‍ 31 റണ്‍സ് ആണ് ജയിക്കാന്‍ പാകിസ്ഥാന് വേണ്ടിയത്. എന്നാല്‍ നേടാനായത് 13 റണ്‍സ് മാത്രം. ഡി കോക്ക് ചെയ്തത് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കുന്നതല്ലെന്ന് വഖാര്‍ യൂനിസും പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com