'വേദന നിറഞ്ഞ ആ സമയവും അംഗീകരിക്കണം'; ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി വെളിപ്പെടുത്തി ഗാംഗുലി

'സ്‌പോര്‍ട്‌സിലായാലും ബിസിനസിലായാലും ജീവിതം നമുക്ക് ഒരു ഉറപ്പും നല്‍കുന്നില്ല'
സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം
സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടി വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. 2005ല്‍ നായക സ്ഥാനത്ത് നിന്നും മാറ്റപ്പെട്ടതിലേക്കാണ് ഗാംഗുലി വിരല്‍ചൂണ്ടുന്നത്. 

എന്താണോ നമ്മളിലേക്ക് വരുന്നത് അത് നേരിടുകയല്ലാതെ മറ്റ് വഴികളില്ല. ഇത്തരം നിമിഷങ്ങളെല്ലാം കൈകാര്യം ചെയ്യാന്‍ നമുക്കാവണം. നമ്മളൊരു മാനസികാവസ്ഥയിലേക്ക് വീണ് പോവുകയാണ്. സ്‌പോര്‍ട്‌സിലായാലും ബിസിനസിലായാലും ജീവിതം നമുക്ക് ഒരു ഉറപ്പും നല്‍കുന്നില്ല. ഉയര്‍ച്ചയും താഴ്ചയുമെല്ലാമുണ്ടാവും. അതെല്ലാം അംഗീകരിക്കണം, ഗാംഗുലി പറഞ്ഞു. 

എല്ലാവരുടേയും ജീവിതത്തില്‍ സമ്മര്‍ദം ഒരു വലിയ ഘടകമാണ്. നമ്മളെല്ലാവരും വ്യത്യസ്ത തരത്തിലെ സമ്മര്‍ദങ്ങള്‍ നേരിടുന്നു. ആദ്യ ടെസ്റ്റ് കളിക്കുമ്പോള്‍ രാജ്യാന്തര ക്രിക്കറ്റില്‍ സ്ഥാനം ഉറപ്പിക്കുക എന്ന സമ്മര്‍ദമാണ് നമുക്കുള്ളില്‍. ഒരുപാട് മത്സരങ്ങള്‍ കളിച്ച് ആ നിലവാരത്തിലേക്ക് എത്തി കഴിയുമ്പോള്‍ പിന്നെ ആ പ്രകടനം നിലനിര്‍ത്തുക എന്നതാണ് സമ്മര്‍ദം. ഒരു ചെറിയ വീഴ്ച ഉണ്ടായാല്‍ പിന്നെ ആളുകള്‍ നിങ്ങളെ ചൂഴ്ന്നിറങ്ങി നിരീക്ഷിക്കും, ഇന്ത്യന്‍ മുന്‍ നായകന്‍ പറഞ്ഞു. 

2000ലാണ് ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്തേക്ക് എത്തുന്നത്. 2002ല്‍ നാറ്റ് വെസ്റ്റ് ട്രോഫി ഇന്ത്യക്ക് നേടിത്തന്ന ഗാംഗുലി 2003ല്‍ ഇന്ത്യയെ ലോകകപ്പ് ഫൈനലിലേക്ക് എത്തിച്ചു. എന്നാല്‍ ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരുന്നു ധോനിയുടേയും കരിയര്‍. ഒടുവില്‍ 2005ല്‍ നായക സ്ഥാനം നഷ്ടമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com