ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യക്കാരനാവണം, സ്വപ്നത്തെ കുറിച്ച് മുഹമ്മദ് സിറാജ്‌

2017ല്‍ ന്യൂസിലാന്‍ഡില്‍ അരങ്ങേറ്റം കുറിച്ച സിറാജ് 5 ടെസ്റ്റും, ഒരു ഏകദിനവും, മൂന്ന് ടി20യുമാണ് ഇതുവരെ കളിച്ചത്
മുഹമ്മദ് സിറാജ്/ ഫോട്ടോ: എപി
മുഹമ്മദ് സിറാജ്/ ഫോട്ടോ: എപി

ചെന്നൈ: ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടം സ്വന്തമാക്കുകയാണ് സ്വപ്‌നമെന്ന് പേസര്‍ മുഹമ്മദ് സിറാജ്. 2017ല്‍ ന്യൂസിലാന്‍ഡില്‍ അരങ്ങേറ്റം കുറിച്ച സിറാജ് 5 ടെസ്റ്റും, ഒരു ഏകദിനവും, മൂന്ന് ടി20യുമാണ് ഇതുവരെ കളിച്ചത്. 

ഞാന്‍ ബൗള്‍ ചെയ്യുമ്പോഴെല്ലാം മുഹമ്മദ് സിറാജ് എനിക്കൊപ്പമുണ്ടാവും. പ്രാഥമിക പാഠങ്ങള്‍ ഉറച്ച് നിന്ന് കളിക്കാനും, എക്‌സ്ട്രാ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കാതിരിക്കാനുമാണ് ബൂമ്ര ഉപദേശിക്കുക. അത്രയും പരിചയസമ്പത്തുള്ള കളിക്കാരനില്‍ നിന്ന് കൂടുതല്‍ പഠിക്കാനായത് വലിയ കാര്യമാണ്, മുഹമ്മദ് സിറാജ് പറഞ്ഞു. 

ഇഷാന്ത് ശര്‍മയ്‌ക്കൊപ്പവും കളിക്കാനായി. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമാവുകയാണ് ലക്ഷ്യം. അവസരം ലഭിക്കുമ്പോഴെല്ലാം ഞാന്‍ അതിനായി കഠിനാധ്വാനം ചെയ്യും. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് വേണ്ടി കളിക്കണം. അവസരങ്ങളെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച് എന്റെ 100 ശതമാനവും ഞാന്‍ നല്‍കും. ഇംഗ്ലണ്ടിനെതിരായ പരമ്പര ഇനി വരുന്നുണ്ട്. അവിടെ ഞാന്‍ എന്റെ എല്ലാ മികവും പുറത്തെടുക്കും. 

കഴിഞ്ഞ വര്‍ഷം ആര്‍സിബിക്കൊപ്പം ചേരുമ്പോള്‍ എനിക്ക് ആത്മവിശ്വാസം കുറവായിരുന്നു. കൊല്‍ക്കത്തയ്‌ക്കെതിരായ കളി ആത്മവിശ്വാസം കൂട്ടി. ബാംഗ്ലൂരിലെ ടീം സംസ്‌കാരം പ്രത്യേകതയുള്ളതാണ്. എല്ലാവരും ഒരുമിച്ചിരുന്ന് കോഹ് ലി ചര്‍ച്ച ചെയ്യുന്നത് പോലെ തന്നെ കാര്യങ്ങള്‍ സംസാരിക്കും, മുഹമ്മദ് സിറാജ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com