ജയന്ത് യാദവിനെ കൂടെ കൂട്ടി വാര്‍ണറെ വീഴ്ത്താന്‍ മുംബൈ; ആദ്യ ജയം തേടി ഹൈദരാബാദ്, ഹോള്‍ഡറിന് പകരം വില്യംസണ്‍? 

സീസണിലെ ആദ്യ ജയം തേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് മുംബൈ ഇന്ത്യന്‍സിന് എതിരെ
ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍/ഫയല്‍ ചിത്രം
ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍/ഫയല്‍ ചിത്രം

ചെന്നൈ: സീസണിലെ ആദ്യ ജയം തേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് മുംബൈ ഇന്ത്യന്‍സിന് എതിരെ. സീസണില്‍ ഇതുവരെ ഒരു ജയം നേടാനാവാത്ത ടീം ഹൈദരാബാദ് ആണ്. 

തങ്ങളുടെ ആദ്യ രണ്ട് കളിയിലും ടോസ് നേടിയ ഡേവിഡ് വാര്‍ണര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ചെപ്പോക്കിലെ പിച്ചില്‍ ചെയ്‌സ് ചെയ്യുന്നതില്‍ രണ്ട് വട്ടവും പരാജയപ്പെട്ടു. മുംബൈക്കെതിരെ ടോസ് നേടിയാല്‍ വാര്‍ണര്‍ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുമോ എന്നതും ആരാധകരില്‍ കൗതുകം തീര്‍ക്കുന്നു. 

സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈയില്‍ മുംബൈക്കെതിരെ ബാംഗ്ലൂര്‍ ചെയ്‌സ് ചെയ്ത് ജയിച്ചതൊഴിച്ചാല്‍ മറ്റൊരു ടീമിനും രണ്ടാമത് ബാറ്റ് ചെയ്ത് ഇവിടെ ജയം പിടിക്കാനായിട്ടില്ല. മുംബൈയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ കൊല്‍ക്കത്തയ്‌ക്കെതിരെ അവിശ്വസനീയ ജയത്തിലേക്ക് എത്തിയതാണ് ആത്മവിശ്വാസം നല്‍കുന്നത്. 

ഐപിഎല്ലില്‍ നേര്‍ക്കു നേര്‍ വന്നപ്പോള്‍ 8 ജയം വീതം നേടി കട്ടയ്ക്ക് നില്‍ക്കുകയാണ് മുംബൈയും ഹൈദരാബാദും. മുംബൈ നിരയില്‍ മാര്‍കോ ജാന്‍സെന് പകരം ജയന്ത് യാദവ് എത്താന്‍ സാധ്യതയുണ്ട്. ഐപിഎല്ലില്‍ ജയന്ത് യാദവ് വീഴ്ത്തിയ ആറ് വിക്കറ്റിലും മടങ്ങിയത് ഇടംകയ്യന്മാരാണ്. 

ജയന്ത് യാദവിനെ ഇറക്കി ഡേവിഡ് വാര്‍ണര്‍ ഉയര്‍ത്തുന്ന ഭീഷണി മറികടക്കുക മുംബൈയുടെ തന്ത്രമാവും. ഹൈദരാബാദ് പ്ലേയിങ് ഇലവനിലേക്ക് കെയ്ന്‍ വില്യംസണിനെ തിരികെ കൊണ്ടുവരുമോ എന്ന ചോദ്യവും ഉയരുന്നു. ജാസന്‍ ഹോള്‍ഡറിന് പകരം വില്യംസണ്‍ ഇലവനിലേക്ക് എത്താനാണ് സാധ്യത. കഴിഞ്ഞ കളിയില്‍ വില്യംസണിനെ മാറ്റി നിര്‍ത്തിയതിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com