ടോക്യോ ഒളിംപിക്‌സില്‍ മെഡല്‍ വേണോ? ധോനിയെ പോലെ കൂളായിരിക്കണം: വിഷ്ണു ശരവണന്‍ 

ഞങ്ങള്‍ക്ക് ധോനിയെ പോലെ കൂളായി നിന്ന് ജോലി ചെയ്ത് തീര്‍ക്കേണ്ടതുണ്ടെന്ന് വിഷ്ണു ശരവണന്‍ പറയുന്നു
ധോനി, വിഷ്ണു ശരവണന്‍/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
ധോനി, വിഷ്ണു ശരവണന്‍/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

ചെന്നൈ: ടോക്യോ ഒളിംപിക്‌സില്‍ മെഡല്‍ നേടണമെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോനിയെ പോലെ കൂളായിരിക്കണമെന്ന് ലാസര്‍ സ്റ്റാന്‍ഡര്‍ഡ് സെയ്‌ലര്‍ വിഷ്ണു ശരവണന്‍. രാജ്യം മുഴുവന്‍ ഞങ്ങളില്‍ വിശ്വസിക്കുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ധോനിയെ പോലെ കൂളായി നിന്ന് ജോലി ചെയ്ത് തീര്‍ക്കേണ്ടതുണ്ടെന്ന് വിഷ്ണു ശരവണന്‍ പറയുന്നു. 

അണ്ടര്‍ 21 ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവാണ് വിഷ്ണു. ടോക്യോ ഒളിംപിക്‌സിന് ഇറങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് സമ്മര്‍ദമില്ല. കാരണം ഇതുവരെ നമ്മള്‍ അങ്ങനെയൊരു സ്റ്റേജിലേക്ക് എത്തിയിട്ടില്ല. ഞങ്ങള്‍ ചെറുപ്പമാണ്. ഒരുപാട് കാര്യങ്ങള്‍ ഇനിയും പഠിക്കാന്‍ സമയമുണ്ടെന്നും വിഷ്ണു പറഞ്ഞു.

ആദ്യമായ ലോകകപ്പ് മെഡല്‍ നേടിയ വനിതാ താരം നേത്രയും വിഷ്ണുവിന്റെ സംഘത്തിലുണ്ട്. സെയ്‌ലിങ്ങില്‍ ഒളിംപിക്‌സിലേക്ക് യോഗ്യത നേടുന്ന ആദ്യ വനിതാ താരമാണ് നേത്ര. ഒളിംപിക്‌സ് യോഗ്യത എന്ന കടമ്പ രാജ്യം ആദ്യമായി കടന്നിരിക്കുന്നു. സെയ്‌ലിങ്ങില്‍ ഒളിംപിക്‌സില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായതില്‍ ഒരുപാട് സന്തോഷമെന്നും നേത്ര പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com