'ക്രിക്കറ്റ് തന്നെ വെറുത്ത് പോയി'; ഇന്ത്യന്‍ പര്യടനത്തിന് ശേഷമുള്ള അവസ്ഥയെ കുറിച്ച് ഡോം ബെസ് 

മികച്ച പ്രകടനം നടത്തുക എന്നതിനൊപ്പം ബയോ ബബിളില്‍ കഴിയുക എന്നത് വലിയ സമ്മര്‍ദം സൃഷ്ടിച്ചതായാണ് ഇംഗ്ലണ്ട് സ്പിന്നര്‍ പറയുന്നത്
ഡോം ബെസ്/ഫോട്ടോ: ഇംഗ്ലണ്ട് ക്രിക്കറ്റ്, ട്വിറ്റര്‍
ഡോം ബെസ്/ഫോട്ടോ: ഇംഗ്ലണ്ട് ക്രിക്കറ്റ്, ട്വിറ്റര്‍

ലണ്ടന്‍: ഇന്ത്യന്‍ പര്യടനത്തിന് ശേഷം ക്രിക്കറ്റ് വെറുത്തിരുന്നതായി ഇംഗ്ലണ്ട് സ്പിന്നര്‍ ഡോം ബെസ്. മികച്ച പ്രകടനം നടത്തുക എന്നതിനൊപ്പം ബയോ ബബിളില്‍ കഴിയുക എന്നത് വലിയ സമ്മര്‍ദം സൃഷ്ടിച്ചതായാണ് ഇംഗ്ലണ്ട് സ്പിന്നര്‍ പറയുന്നത്. 

ഇന്ത്യന്‍ പര്യടനത്തിന് ശേഷം എനിക്ക് നല്ല ഇടവേള ലഭിച്ചു. കാരണം ഞാന്‍ ക്രിക്കറ്റിനെ വെറുക്കാന്‍ ആരംഭിച്ചിരുന്നു. ഒരുപാട് സമ്മര്‍ദമായിരുന്നു ആ സമയം. അതില്‍ നിന്നെല്ലാം പുറത്തു കടക്കുക വലിയ കാര്യമാണെന്നും ഡോം ബെസ് പറഞ്ഞു. 

ബബിളില്‍ നിന്ന് മാറി നില്‍ക്കുക ആശ്വാസം നല്‍കുന്നു. കാരണം ഇന്ത്യയില്‍ ബബിളില്‍ ആയിരിക്കുമ്പോള്‍ എല്ലാം ക്രിക്കറ്റുമായി ബന്ധപ്പെട്ടതായിരുന്നു. അവിടെ കാര്യങ്ങള്‍ നമുക്ക് അനുകൂലമായി നടക്കുന്നുണ്ടെങ്കില്‍ പ്രശ്‌നമില്ല. എന്നാല്‍ കാര്യങ്ങള്‍ അനുകൂലമായി പോവാത്തപ്പോള്‍ പ്രയാസമാണ്. 

എന്നാല്‍ ഇന്ത്യയില്‍ സംഭവിച്ചതെല്ലാം ഞാന്‍ പോസിറ്റീവായാണ് എടുക്കുന്നത്. പ്രയാസമേറിയ സമയമായിരുന്നു അത്. പക്ഷേ വലിയ പാഠങ്ങള്‍ അവിടെ നിന്ന് പഠിക്കാനായി. ഞാന്‍ കളിയെ എങ്ങനെ നോക്കി കാണുന്നു, എന്താണ് ഞാന്‍ ചെയ്യേണ്ടത് എന്ന കാഴ്ചപ്പാടെല്ലാം മാറി, ബെസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com