'ഓക്‌സിജന്‍ ടാങ്കുകള്‍ എത്തിക്കണം'; ഇന്ത്യയെ സഹായിക്കാന്‍ പാക് ജനതയോട് അഭ്യര്‍ഥിച്ച് അക്തര്‍ 

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഇന്ത്യയ്ക്ക് ലോകത്തിന്റെ സഹായം വേണ്ടതുണ്ടെന്ന് പാക് മുന്‍ പേസര്‍ ഷുഐബ് അക്തര്‍
ഷുഐബ് അക്തര്‍/ഫയല്‍ ഫോട്ടോ
ഷുഐബ് അക്തര്‍/ഫയല്‍ ഫോട്ടോ

ലാഹോര്‍: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഇന്ത്യയ്ക്ക് ലോകത്തിന്റെ സഹായം വേണ്ടതുണ്ടെന്ന് പാക് മുന്‍ പേസര്‍ ഷുഐബ് അക്തര്‍. ഈ സമയം പരസ്പരം സഹായിക്കണം എന്ന് അക്തര്‍ പറഞ്ഞു. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ വളരെയേറെ ബുദ്ധിമുട്ടുന്നു. ലോകത്തിന്റെ സഹായം ആവശ്യമാണ്. ആരോഗ്യ മേഖല തകരുന്നു. ഇതൊരു മഹാമാരിയാണ്. അതിനെതിരെ പൊരുതുന്നതില്‍ നമ്മളെല്ലാവരും ഒരുമിച്ചാണ്. ഉറപ്പായും പരസ്പരം സഹായിച്ചുണ്ടാവണം...അക്തര്‍ ട്വിറ്ററില്‍ കുറിച്ചു. 

നിലവിലെ പ്രതിസന്ധി മറികടക്കുക ഏത് സര്‍ക്കാരിനും അസാധ്യമായ കാര്യമാണ്. ഞാന്‍ എന്റെ സര്‍ക്കാരിനോടും ആരാധകരോടും ഇന്ത്യയെ സഹായിക്കണം എന്ന് അഭ്യര്‍ഥിക്കുന്നു. ഒരുപാട് ഓക്‌സിജന്‍ ടാങ്ക് ഇന്ത്യക്ക് ആവശ്യമാണ്. ധനസമാഹരണം നടത്തി ഫണ്ട് കണ്ടെത്തി ഓക്‌സിജന്‍ ടാങ്കുകള്‍ ഇന്ത്യയിലേക്ക് എത്തിക്കണം എന്ന് യൂട്യൂബ് ചാനലില്‍ അക്തര്‍ പറഞ്ഞു. 

കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോള്‍ ദിവസേന രാജ്യത്ത് നിരവധി പേരാണ് ഓക്‌സിജന്‍ ലഭിക്കാതെ മരിക്കുന്നത്. ചികിത്സ വേണ്ട കോവിഡ് രോഗികള്‍ക്ക് ആശുപത്രികള്‍ നിറയുന്നതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ പോവുന്നതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com