സിന്ധുവിന് ഥാര്‍ സമ്മാനിക്കണമെന്ന് ആരാധകര്‍, ഓര്‍മ വേണമെന്ന് ആനന്ദ് മഹീന്ദ്ര

സിന്ധു ഒരു ഥാര്‍ സമ്മാനമായി അര്‍ഹിക്കുന്നുണ്ട് എന്ന് പറഞ്ഞുള്ള ട്വീറ്റിനാണ് ആനന്ദ് മഹീന്ദ്ര മറുപടി നല്‍കുന്നത്
പിവി സിന്ധു, ആനന്ദ് മഹീന്ദ്ര/ഫോട്ടോ: ട്വിറ്റര്‍
പിവി സിന്ധു, ആനന്ദ് മഹീന്ദ്ര/ഫോട്ടോ: ട്വിറ്റര്‍

ന്യൂഡല്‍ഹി: ടോക്യോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് ഥാര്‍ സമ്മാനമായി നല്‍കണം എന്ന ആവശ്യമാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഉയര്‍ത്തിയത്. ആരാധകരുടെ ആവശ്യത്തിന് ഇപ്പോള്‍ മറുപടി നല്‍കുകയാണ് മഹീന്ദ്രയുടെ മേധാവിയായ ആനന്ദ് മഹീന്ദ്ര. 

സിന്ധു ഒരു ഥാര്‍ സമ്മാനമായി അര്‍ഹിക്കുന്നുണ്ട് എന്ന് പറഞ്ഞുള്ള ട്വീറ്റിനാണ് ആനന്ദ് മഹീന്ദ്ര മറുപടി നല്‍കുന്നത്. ഇപ്പോള്‍ തന്നെ അവളുടെ പക്കല്‍ ഒരെണ്ണം ഉണ്ടെന്നാണ് ആനന്ദ് മഹീന്ദ്ര ഏവരേയും ഓര്‍മിപ്പിക്കുന്നത്. 

2016ലെ ഒളിംപിക്‌സ് മെഡല്‍ നേട്ടത്തിന് ശേഷം സിന്ധുവും സാക്ഷിയും ഥാറില്‍ യാത്ര ചെയ്യുന്നതിന്റെ ചിത്രവും ആനന്ദ് മഹീന്ദ്ര പങ്കുവെക്കുന്നു. റിയോയില്‍ സിന്ധു വെള്ളിയും സാക്ഷി വെങ്കലവുമാണ് നേടിയത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com