രഹാനെ ഭീഷണിയല്ല, മുതല്‍ക്കൂട്ടാണ്; വിമര്‍ശകര്‍ക്ക് മറ്റ് ഗൂഢലക്ഷ്യങ്ങള്‍: സുനില്‍ ഗാവസ്‌കര്‍ 

ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളായ രഹാനെയ്ക്കും പൂജാരയ്ക്കും എതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ തള്ളി മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍
അജിൻക്യ രഹാനെ/ ട്വിറ്റർ
അജിൻക്യ രഹാനെ/ ട്വിറ്റർ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളായ രഹാനെയ്ക്കും പൂജാരയ്ക്കും എതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ തള്ളി മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. രഹാനെയെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് എന്ന് ഗാവസ്‌കര്‍ പറഞ്ഞു. 

അനീതിയാണ് ഈ രണ്ട് കളിക്കാരോടും കാണിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനായി തങ്ങളുടെ ശരീരവും മനസും പൂര്‍ണമായും അര്‍പ്പിച്ചാണ് ഇവര്‍ കളിക്കുന്നത്. ഈ രണ്ട് പേര്‍ക്കും എതിരെ ഏഷണി പറച്ചിലുകള്‍ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തില്‍ സ്ഥിരതയോടെ കളിച്ച ആരാണ് ഉള്ളതെന്ന് പറയൂ, ഗാവസ്‌കര്‍ പറഞ്ഞു. 

'രഹാനെയാണ് അവരുടെ പ്രധാന ഇര. രഹാനയെ മാത്രമല്ല ലക്ഷ്യം വയ്ക്കുന്നത് എന്ന് ബോധിപ്പിക്കാനാണ് പൂജാരയെ കൂടി അവര്‍ വിമര്‍ശിക്കുന്നത്. രഹാനയെ മുതല്‍ക്കൂട്ടായി കാണണം എന്നാണ് ഇവരോടെല്ലാം ഞാന്‍ പറയുന്നത്. ഭീഷണിയായല്ല കാണേണ്ടത്'.

'36 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ട് ആയതിന് ശേഷം രഹാനെ സെഞ്ചുറി നേടി. ഗബ്ബ ചെയ്‌സില്‍ ഇന്ത്യക്ക് അനുകൂലമായി ഗതി തിരിക്കാനും രഹാനെയ്ക്ക് കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരെ പന്ത് ടേണ്‍ ചെയ്യുന്ന ഇന്ത്യയിലെ പിച്ചില്‍ രഹാനെ അര്‍ധ ശതകം നേടി'. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പൊടുന്നനെയാണ് ഇരുവര്‍ക്കും എതിരെ വിമര്‍ശനം ഉയരുന്നത്. അതിന് പിന്നിലുള്ളവരുടെ ലക്ഷ്യം എന്താണെന്ന് അറിയേണ്ടതുണ്ട്, ഗാവസ്‌കര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com