ജയിക്കാനാണ്‌ കളിക്കുന്നത്, തോറ്റാലും സമനിലയിലാക്കുന്നതിനോട് താത്പര്യമില്ല: വിരാട് കോഹ്‌ലി 

തോല്‍വി ഒഴിവാക്കാന്‍ മത്സരം സമനിലയിലാക്കാന്‍ ശ്രമിക്കുക എന്നത് തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോഹ് ലി പറഞ്ഞു
വിരാട് കോഹ്‌ലി/ഫയല്‍ ഫോട്ടോ
വിരാട് കോഹ്‌ലി/ഫയല്‍ ഫോട്ടോ

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ജയം ലക്ഷ്യമാക്കിയാണ് കളിക്കുകയെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. തോല്‍വി ഒഴിവാക്കാന്‍ മത്സരം സമനിലയിലാക്കാന്‍ ശ്രമിക്കുക എന്നത് തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോഹ് ലി പറഞ്ഞു. 

ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ ഓരോ ടെസ്റ്റും ജയിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഞാന്‍ അതിനാണ് പ്രാധാന്യം നല്‍കുന്നത്. അതൊരു സംസ്‌കാരമാണ്. നമ്മള്‍ അതാണ് പിന്തുടര്‍ന്നത്. ഇനിയു നമുക്ക് അത് ചെയ്യാനാവും. ഈ സംസ്‌കാരമാണ് എന്നോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത്. ടെസ്റ്റ് മത്സരം തോറ്റാല്‍ പോലും എന്നെ കൊണ്ട് സാധിക്കുന്നതെല്ലാം ഞാന്‍ ചെയ്യും, ദിനേശ് കാര്‍ത്തിക്കിനൊപ്പമുള്ള അഭിമുഖത്തില്‍ കോഹ് ലി പറഞ്ഞു. 

നമ്മള്‍ ജയത്തിനായി കളിക്കണം എന്നാണ് എനിക്ക്. മൂന്നാം ദിനമോ നാലാം ദിനമോ ടെസ്റ്റ് മത്സരം സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്നത് എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല. എന്നെ സംബന്ധിച്ച് നാഴിക കല്ലുകളൊന്നും ഒരു വിഷയമല്ല. നാഴിക കല്ലുകള്‍ സൃഷ്ടിക്കാനായി കളിച്ചിരുന്നു എങ്കില്‍ ഇപ്പോള്‍ ഞാന്‍ സ്വന്തമാക്കിയവയില്‍ പകുതി പോലും നേടാനാവുമായിരുന്നില്ല, ഏറ്റവും മികവിലേക്ക് എത്തുക എന്നതാണ് എന്റെ ചിന്താഗതി, ഇന്ത്യന്‍ നായകന്‍ പറഞ്ഞു. 

ബുധനാഴ്ചയാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കവുമാണ് ഇവിടെ. പരിക്ക് സംബന്ധിച്ച ആശങ്കകള്‍ ഇന്ത്യന്‍ ടീമിലുണ്ട്. കണ്‍കഷനെ തുടര്‍ന്ന് മായങ്ക് അഗര്‍വാളിന് ആദ്യ ടെസ്റ്റ് നഷ്ടമാവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com