ഇടിക്കൂട്ടില്‍ ഫൈനല്‍ പ്രതീക്ഷയുമായി ലവ്‌ലിന ഇന്നിറങ്ങുന്നു

ലവ്‌ലിനയ്ക്കും ബുസെനാസിനും ഇത് ആദ്യ ഒളിംപിക്‌സാണ്
ലവ്‌ലിന ബോര്‍ഗോഹെയ്ന്‍/ ട്വിറ്റര്‍ ചിത്രം
ലവ്‌ലിന ബോര്‍ഗോഹെയ്ന്‍/ ട്വിറ്റര്‍ ചിത്രം

ടോക്യോ: ഒളിംപിക്‌സ് ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഇന്നിറങ്ങും. സെമിയില്‍ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെനെലിയെ ആണ് ലവ്‌ലിന നേരിടുക. രാവിലെ 11 നാണ് മല്‍സരം. 

ജയിച്ചാല്‍ ഒളിംപിക്‌സ് ബോക്‌സിങ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി ലവ്‌ലിനയ്ക്ക് സ്വന്തമാകും.  വിജേന്ദര്‍ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ബോക്‌സിങ്ങില്‍ ഒളിംപിക് മെഡല്‍ നേടുന്ന മൂന്നാം ഇന്ത്യന്‍ താരമെന്ന ബഹുമതി ലവ്‌ലിന ഉറപ്പാക്കിക്കഴിഞ്ഞു. 

എതിരാളി ബുസെനാസ് ലോക ഒന്നാം നമ്പര്‍ താരമാണ്.  വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ നിലവിലെ ലോക ചാമ്പ്യന്‍. ലവ്‌ലിനയ്ക്കും ബുസെനാസിനും ഇത് ആദ്യ ഒളിംപിക്‌സാണ്. ഇരുവരും ആദ്യമായാണ് ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com