'ഇനിയും ഒരുപാട് ഇടങ്ങള്‍ എത്തിപ്പിടിക്കാനുണ്ട്‌'; സച്ചിന്‍ ടെണ്ടുല്‍ക്കറെ സന്ദര്‍ശിച്ച് മീരാബായി ചാനു

സച്ചിനൊപ്പമുള്ള ഫോട്ടോ മീരാബായി പങ്കുവെച്ചതിന് പിന്നാലെ ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസവും സമൂഹമാധ്യമങ്ങളിലെത്തി
ഫോട്ടോ: ട്വിറ്റര്‍
ഫോട്ടോ: ട്വിറ്റര്‍

ന്യൂഡല്‍ഹി: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ സന്ദര്‍ശിച്ച് ടോക്യോ ഒളിംപിക്‌സ് ഭാരോദ്വഹനത്തിലെ ഇന്ത്യയുടെ വെള്ളി മെഡല്‍ ജേതാവ് മീരാബായി ചാനു. മുംബൈയിലെ സച്ചിന്റെ വീട്ടില്‍ എത്തിയായിരുന്നു സന്ദര്‍ശനം. 

സച്ചിനൊപ്പമുള്ള ഫോട്ടോ മീരാബായി പങ്കുവെച്ചതിന് പിന്നാലെ ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസവും സമൂഹമാധ്യമങ്ങളിലെത്തി. കാണാനായതില്‍ എനിക്കും സന്തോഷം. മണിപ്പൂരില്‍ നിന്ന് ടോക്യോ വരെയുള്ള നിങ്ങളുടെ പ്രചോദനാത്മകമായ യാത്രയെ കുറിച്ച് സംസാരിക്കാനായത് സന്തോഷിപ്പിക്കുന്നു. വരും വര്‍ഷങ്ങളിലും ഒരുപാട് ഇടത്തേക്ക് പോവാനുണ്ട്. കഠിനാധ്വാനം തുടരൂ, സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. 

ഭാരോദ്വഹനത്തില്‍ കര്‍ണം മല്ലേശ്വരിക്ക് ശേഷം ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമാണ് മീരാബായി ചാനു. 2000ലെ സിഡ്‌നി ഒളിംപിക്‌സിലാണ് കര്‍ണം മല്ലേശ്വരി മെഡല്‍ നേടിയത്. ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ എത്തിയത് ചാനുവിലൂടെ ആയിരുന്നു. ഒളിംപിക്‌സിന്റെ ആദ്യ ദിനം തന്നെ ഇന്ത്യ മെഡല്‍ നേടുന്നതും ആദ്യമായിട്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com