''എന്റെ ജീവിതം വലിയ ആപത്തില്‍; കരഞ്ഞുകൊണ്ട് സഹായം അഭ്യര്‍ഥിച്ച് അഫ്ഗാന്‍ വനിതാ ഫുട്‌ബോള്‍ താരം''

തന്നെ തേടി എത്തുന്ന കണ്ണീരണിഞ്ഞ ആശങ്കകള്‍ക്കും സന്ദേശങ്ങള്‍ക്കും അഫ്ഗാന്‍ വനിതാ ഫുട്‌ബോള്‍ താരം ഖാലിത പോപ്പല്‍ നല്‍കുന്ന മറുപടി ഇങ്ങനെ...
''എന്റെ ജീവിതം വലിയ ആപത്തില്‍; കരഞ്ഞുകൊണ്ട് സഹായം അഭ്യര്‍ഥിച്ച് അഫ്ഗാന്‍ വനിതാ ഫുട്‌ബോള്‍ താരം''

കാബൂള്‍: വീടുകളില്‍ നിന്ന് ഒളിച്ചോടുക...ഫുട്‌ബോള്‍ കളിക്കാരാണ് തങ്ങള്‍ എന്ന് അറിയാവുന്ന അയല്‍ക്കാരുടെ സമീപത്ത് നിന്നും രക്ഷപെടുക. സ്വന്തം ചരിത്രം മായ്ച്ച് കളയുക, പ്രത്യേകിച്ച് ഇസ്ലാമിന് എതിരായ പ്രവര്‍ത്തനങ്ങള്‍, തന്നെ തേടി എത്തുന്ന കണ്ണീരണിഞ്ഞ ആശങ്കകള്‍ക്കും സന്ദേശങ്ങള്‍ക്കും അഫ്ഗാന്‍ വനിതാ ഫുട്‌ബോള്‍ താരം ഖാലിത പോപ്പല്‍ നല്‍കുന്ന മറുപടി ഇങ്ങനെ...

സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ പിന്‍വലിക്കുക. ഫോട്ടോകള്‍ കളയുക. രക്ഷപെട്ട് ഒളിവില്‍ കളിയുക, ഡെന്‍മാര്‍ക്കില്‍ നിന്ന് എപിക്ക് നല്‍കിയ അഭിമുഖത്തില്‍ പോപ്പല്‍ പറയുന്നു. ഇതെന്റെ ഹൃദയം തകര്‍ക്കുകയാണ്. ഈ വര്‍ഷങ്ങളിലെല്ലാം സ്ത്രീകളുടെ സാന്നിധ്യം വളര്‍ത്താനാണ് ശ്രമിച്ചത്. എന്നാലിപ്പോള്‍ അവരോട് അദൃശ്യരാവാന്‍ പറയേണ്ടി വരുന്നു. അവരുടെ ജീവന്‍ അപകടത്തിലാണ്, പോപ്പല്‍ പറഞ്ഞു. 

ഈ രാജ്യം പടുത്തുയര്‍ത്താനാവുമെന്ന് ഞങ്ങള്‍ വിശ്വസിച്ചു, ഞങ്ങളുടെ വരും തലമുറയ്ക്കായി. സ്ത്രീ ശാക്തീകരണത്തിന് ഫുട്‌ബോളിനെ ഉപയോഗപ്പെടുത്താനായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അഫ്ഗാന്‍ ജേഴ്‌സി അണിഞ്ഞ നിമിഷം അനുഭവിച്ച അഭിമാനത്തിന് കണക്കില്ല. ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്. 

അവര്‍ ഇപ്പോള്‍ കരയുകയാണ്. അവര്‍ക്ക് ഇപ്പോള്‍ സംഭവിക്കുന്നത് എന്താണോ അത് ശരിയല്ല. അവര്‍ ഒളിവില്‍ കഴിയുകയാണ് ഇപ്പോള്‍. പലരും ബന്ധുക്കളുടെ വീടുകളിലേക്കും മറ്റും പോയി. ഭയത്തില്‍ നിറഞ്ഞാണ് അവര്‍ കഴിച്ചു കൂട്ടുന്നത്. താലിബാനാണ് എല്ലായിടത്തും. എല്ലായിടത്തും അവര്‍ ഭീതി പടര്‍ത്തുന്നു, പോപ്പല്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com