അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; മിക്‌സഡ് റിലേയില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ ഫൈനലില്‍, മലയാളി താരം അബ്ദുല്‍ റസാഖും ടീമില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th August 2021 01:11 PM  |  

Last Updated: 18th August 2021 01:29 PM  |   A+A-   |  

indian_u20_relay_team

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് മിക്‌സഡ് റിലേയില്‍ ഇന്ത്യ/ഫോട്ടോ: ട്വിറ്റര്‍

 

ണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പില്‍ 4*400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ റെക്കോര്‍ഡ് സമയത്തോടെ ഫൈനലിലേക്ക് കടന്ന് ഇന്ത്യന്‍ ടീം. ഹീറ്റ്‌സില്‍ 3.23.36 എന്ന സമയമാണ് ഇന്ത്യന്‍ ടീം കണ്ടെത്തിയത്. 

മലയാളി താരം അബ്ദുല്‍ റസാക്ക് ഉള്‍പ്പെട്ട ടീമിന്റേതാണ് നേട്ടം. ചാമ്പ്യന്‍ഷിപ്പിലെ റെക്കോര്‍ഡ് സമയത്തോടെയാണ് ഹീറ്റ് 1ല്‍ ഇന്ത്യ ഒന്നാമത് എത്തിയത്. എന്നാല്‍ രണ്ടാമത്തെ ഹീറ്റില്‍ ഒന്നാമത് എത്തിയ നൈജീരിയന്‍ സംഘം ഇന്ത്യന്‍ സംഘത്തിന്റെ ഈ റെക്കോര്‍ഡ് മറികടന്നു. 

ഇത് ആദ്യമായാണ് അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മിക്‌സഡ് 4*400 മീറ്ററില്‍ ഇന്ത്യ മത്സരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്, ജമൈക്ക, പോളണ്ട്, ശ്രീലങ്ക താരങ്ങളെ പിന്നിലാക്കിയാണ് ഇവിടെ ഇന്ത്യന്‍ സംഘത്തിന്റെ നേട്ടം.