'എന്റെ ഗുരു, എനിക്ക് വഴികാട്ടിയായ പ്രകാശം യാത്രയായി'- ഒഎം നമ്പ്യാരെ അനുസ്മരിച്ച് പിടി ഉഷ

'എന്റെ ഗുരു, എനിക്ക് വഴികാട്ടിയായ പ്രകാശം യാത്രയായി'- ഒഎം നമ്പ്യാരെ അനുസ്മരിച്ച് പിടി ഉഷ
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

കോഴിക്കോട്: അന്തരിച്ച തന്റെ ​ഗുരുവിനെ അനുസ്മരിച്ച് പയ്യോളി എക്സ്പ്രസും സ്പ്രിന്റ് ഇതിഹാസവുമായ പിടി ഉഷ. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് ഉഷയുടെ അനുസ്മരണം. തന്റെ ജീവിതത്തിലെ വഴികാട്ടിയായ പ്രകാശം ‌‌എന്നാണ് അദ്ദേഹത്തെ ഉഷ അനുസ്മരിച്ചത്. 

ഫെയ്സ്ബുക്ക് കുറിപ്പ്

'എന്റെ ഗുരു, എന്റെ പരിശീലൻ, എനിക്ക് വഴികാട്ടിയായ പ്രകാശം യാത്രയായിരിക്കുന്നു. ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യതയാണ് അത് എന്റെ ജീവിതത്തിൽ അവശേഷിപ്പിക്കുന്നത്. എന്റെ ജീവിതത്തിലെ അദ്ദേഹത്തിന്റെ സംഭാവനകൾ വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ല. ദുഃഖത്താൻ അസ്വസ്ഥയാണ്. ഒഎം നമ്പ്യാർ സർ നിങ്ങളെ മിസ് ചെയ്യും.'

വടകര മണിയൂരിലെ വസതിയിൽ വെച്ചാണ് ഒഎം നമ്പ്യാരുടെ മരണം. രണ്ട് വർഷമായി കിടപ്പിലായിരുന്നു. ഈ വർഷം പത്മശ്രീ നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു. മികച്ച പരിശീലകന്മാർക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം ആദ്യമായി ലഭിച്ചത് നമ്പ്യാർക്കായിരുന്നു.  

1970ലാണ് പിടി ഉഷയുടെ പരിശീലകനായി അദ്ദേഹം എത്തുന്നത്. പിന്നീട് പിടി ഉഷയുടെ വ്യക്തിഗത പരിശീലകനായി. 1980, 84, 88, 92, 96 വർഷങ്ങളിലെ ഒളിമ്പിക്‌സുകളിലും വിവിധ വർഷങ്ങളിലെ ഏഷ്യാഡിലും മറ്റും ഇദ്ദേഹമായിരുന്നു ഉഷയുടെ പരിശീലകൻ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com