പരീശിലക സ്ഥാനത്തേക്കില്ല; എന്‍സിഎ തലപ്പത്തേക്ക് വീണ്ടും അപേക്ഷ നല്‍കി രാഹുല്‍ ദ്രാവിഡ്

ദേശിയ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്ത് രാഹുല്‍ ദ്രാവിഡിന്റെ രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിച്ചിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു: നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്തേക്ക് അപേക്ഷ നല്‍കി രാഹുല്‍ ദ്രാവിഡ്. രവി ശാസ്ത്രി സ്ഥാനം ഒഴിയുന്നതോടെ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡ് എത്തിയേക്കുമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.

ദേശിയ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്ത് രാഹുല്‍ ദ്രാവിഡിന്റെ രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിച്ചിരുന്നു. എന്നാല്‍ ദ്രാവിഡ് വീണ്ടും ഈ സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിലവില്‍ രാഹുല്‍ ദ്രാവിഡ് മാത്രമാണ് ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചിരിക്കുന്നത്. അതിനാല്‍ ദേശിയ അക്കാദമി തലപ്പത്തേക്ക് അപേക്ഷിക്കാനുള്ള സമയം ബിസിസിഐ നീട്ടി. എങ്കിലും രാഹുല്‍ ദ്രാവിഡ് തന്നെ ഈ സ്ഥാനത്തേക്ക് എത്തും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

ദേശിയ ക്രിക്കറ്റ് അക്കാദമയില്‍ ഇരുന്നു ഇന്ത്യയുടെ ഭാവി താരങ്ങളെ വളര്‍ത്തി കൊണ്ടു വരുന്നതിലെ ദ്രാവിഡിന്റെ പ്രയ്തനങ്ങള്‍ വലിയ കയ്യടി നേടിയിരുന്നു. അടുത്തിടെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ രാഹുല്‍ ദ്രാവിഡ് ആയിരുന്നു ടീമിന്റെ പരിശീലകന്‍. ഏകദിന പരമ്പര സ്വന്തമാക്കിയെങ്കിലും ടി20യില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് കാലിടറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com