പുരുഷ ക്രിക്കറ്റ് ടീം തുടരുന്നതില്‍ താലിബാന് പ്രശ്‌നമില്ല, വനിതാ ടീമിന്റെ ഭാവി അനിശ്ചിതത്വത്തില്‍: അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ

വനിതാ ടീമിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കാബുള്‍: ഭീകര സംഘടനയായ താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചതിന് പിന്നാലെ കായിക മേഖലയിലെ രാജ്യത്തിന്റെ സ്ഥിതി എന്താവും എന്നതിലേക്ക് ചൂണ്ടിയും ആശങ്കയുടെ സ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. അഫ്ഗാന്‍ പുരുഷ ക്രിക്കറ്റ് സംഘം തുടരുന്നതില്‍ താലിബാന് പ്രശ്‌നമുണ്ടാവില്ല. എന്നാല്‍ വനിതാ ടീമിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ പറഞ്ഞു. 

പുരുഷ ക്രിക്കറ്റ് ടീമുമായി മുന്‍പോട്ട് പോവുന്നതില്‍ താലിബാന് പ്രശ്‌നമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സെപ്തംബര്‍ ഒന്നിന് പാകിസ്ഥാന് എതിരായ അഫ്ഗാന്റെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ശ്രീലങ്കയില്‍ ആരംഭിക്കും. പരമ്പരയുമായി മുന്‍പോട്ട് പോകുന്നു എന്ന പോസിറ്റീവ് പ്രതികരണമാണ് അഫ്ഗാനിസ്ഥാന്റെ ഭാഗത്ത് നിന്നും വരുന്നത് എന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങളും വ്യക്തമാക്കി. 

അഫ്ഗാന്‍ പുരുഷ ടീമിന്റേതിന് സമാനമായി തുടരെ മത്സരങ്ങള്‍ വനിതാ ടീമിനില്ല. എങ്കിലും വനിതാ ടീമിനെ തുടരാന്‍ താലിബാന്‍ അനുവദിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഡൊമസ്റ്റിക് മത്സരങ്ങള്‍ അഫ്ഗാന്‍ വനിതാ ടീം കളിക്കുന്നുണ്ട്. 

അടുത്തിടെ 15 വനിതാ താരങ്ങള്‍ക്ക് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ വനിതാ ടീമിന്റെ മത്സരങ്ങള്‍ താലിബാന്‍ വിലക്കുമെന്നാണ് കരുതുന്നതെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ പറഞ്ഞു. ഭാവിയില്‍ എന്താവും എന്ന് എനിക്കറിയില്ല. അവര്‍ക്ക് ഞങ്ങള്‍ പ്രതിഫലം നിശ്ചയിച്ചിട്ടുണ്ട്. പ്ലേ റോളില്‍ അവരുടെ പേരുണ്ട്. എന്നാല്‍ വനിതാ ടീമുമായി മുന്‍പോട്ട് പോവേണ്ടതില്ലെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്ക് അവസാനിപ്പിക്കേണ്ടതില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com