പൂനെ ആർമി സ്​റ്റേഡിയത്തിന് നീരജ്​ ചോപ്രയുടെ പേര് നൽകും 

തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും
നീരജ് ചോപ്ര/ഫോട്ടോ: പിടിഐ
നീരജ് ചോപ്ര/ഫോട്ടോ: പിടിഐ

പൂനെ: ആർമി സ്​പോട്​സ്​ ഇൻസ്റ്റിറ്റ്യൂട്ട്​ ക്യാമ്പസിലെ സ്​റ്റേഡിയത്തിന്​ നീരജ്​ ചോപ്രയുടെ പേര് നൽകും. ടോക്യോ ഒളിമ്പിക്​സിൽ നീരജിന്റെ സ്വർണ്ണനേട്ടത്തിനുള്ള ആദരമായിട്ടാണ് പൂനെ കന്റോൺമെൻറിലുള്ള സ്റ്റേഡിയത്തിന്​ നീരജ്​ ചോപ്ര ആർമി സ്​പോട്​സ്​ സ്​റ്റേഡിയം എന്ന് പേരിടാൻ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. ചടങ്ങിൽ 16 ഒളിമ്പ്യൻമാരെ മന്ത്രി ആദരിക്കും. 

2006 ൽ നിർമ്മിച്ച് കമ്മീഷൻ ചെയ്ത ഈ സ്റ്റേഡിയത്തിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്കും കാണികൾക്ക് ഇരിക്കാനുള്ള ക്രമീകരണങ്ങളും ഉണ്ട്. ഇന്ത്യൻ ആർമിയിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസറായ നീരജ്​ തന്റെ കരിയറിന്റെ ആദ്യഘട്ടത്തിൽ എഎസ്ഐയിൽ ജാവലിൻ പരിശീലനം നടത്തിയിരുന്നു. ടോക്യോ ഒളിമ്പിക്​സിൽ ജാവലിൻ ത്രേയിൽ സ്വർണം നേടിയാണ്​ നീരജ്​ ചരിത്രം രചിച്ചത്​. അത്​ലറ്റിക്​സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരവും അഭിനവ്​ ബിന്ദ്രക്ക്​ ശേഷം ഒളിമ്പിക്​സിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ താരവുമാണ് നീരജ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com