പിച്ച് റോളര്‍ തിരികെ നല്‍കിയില്ലെങ്കില്‍ നിയമനടപടി; ഇന്ത്യന്‍ താരത്തിന് നോട്ടീസ് 

പിച്ച് റോളര്‍ തിരികെ നല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും എന്ന് നോട്ടീസില്‍ പറയുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ശ്രീനഗര്‍: മോഷ്ടിച്ച പിച്ച് റോളര്‍ തിരികെ നല്‍കണം എന്ന് പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് താരം പര്‍വേസ് റസൂലിന് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ നോട്ടീസ്. പിച്ച് റോളര്‍ തിരികെ നല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും എന്ന് നോട്ടീസില്‍ പറയുന്നു. 

ഇന്ത്യക്കായി ഒരു ഏകദിനവും ഒരു ടെസ്റ്റും റസൂല്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ പിച്ച് റോളര്‍ കൈക്കലാക്കിയെന്ന ആരോപണം പര്‍വേസ് നിഷേധിച്ചു. ഇന്ത്യയ്ക്കായി കളിച്ച ജമ്മു കശ്മീരില്‍ നിന്നുള്ള ആദ്യത്തെ ക്രിക്കറ്റ് താരമാണ് താരമാണ് താനെന്ന് ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനെ പര്‍വേസ് ഓര്‍മിപ്പിക്കുന്നു. 

ദുലീപ് ട്രോഫി, ദിയോദര്‍ ട്രോഫി, ഇന്ത്യ എ, ബോര്‍ഡ്, പ്രസിഡന്റ് ഇലവന്‍, ഇറാനി ട്രോഫി എന്നിവയില്‍ കളിച്ചു. ജമ്മു കശ്മീര്‍ ടീമിനെ ആറ് വര്‍ത്തോളം നയിച്ചു. ബിസിസിഐയുടെ മികച്ച ഓള്‍റൗണ്ടര്‍ക്കുള്ള പുരസ്‌കാരം ജമ്മു കശ്മീരില്‍ നിന്ന് രണ്ട് വട്ടം നേടിയ ഒരേയൊരു താരമാണ് ഞാന്‍. ഞാന്‍ പിച്ച് റോളര്‍ മോഷ്ടിച്ചെന്ന ആരോപണം നിര്‍ഭാഗ്യകരമാണ്, പര്‍വേസ് റസൂല്‍ പറയുന്നു. 

അവരുടെ പിച്ച് റോളറൊന്നും ഞാന്‍ എടുത്തിട്ടില്ല. ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കൊടുക്കുന്ന ആളാണ് ഞാന്‍. ജമ്മുകശ്മീരിന് വേണ്ടി ജീവിതം പൂര്‍ണമായും സമര്‍പ്പിച്ച ഒരു രാജ്യന്തര ക്രിക്കറ്റ് താരത്തിനോട് ഇങ്ങനെയാണോ പ്രതികരിക്കേണ്ടത് എന്നും പര്‍വേസ് ചോദിക്കുന്നു. 

എന്നാല്‍ പര്‍വേസ് പിച്ച് റോളര്‍ എടുത്തു എന്നല്ല നോട്ടീസില്‍ പറയുന്നത് എന്ന് ജമ്മു കശ്മീര്‍ ക്രിക്കറ്റ് തലവന്‍ അനില്‍ ഗുപ്ത പറഞ്ഞു. ജമ്മു കശ്മീരിലെ എല്ലാ ജില്ലാ അസോസിയേഷനുകളേയും ബന്ധപ്പെടാനുള്ള വിലാസം ലഭ്യമല്ല. അതുകൊണ്ട് ഓരോ ജില്ലയിലുമായി പരിചയമുള്ളവരുടെ പേരില്‍ നോട്ടീസ് അയക്കുക മാത്രമാണ് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com