'കരിയറില്‍ ഒരിക്കലും ഈ അവസ്ഥയില്‍ നിന്നിട്ടില്ല'; ബൂമ്രയുടെ വിരട്ടലില്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ 

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂമ്രയില്‍ നിന്ന് നേരിട്ട ബൗണ്‍സര്‍ പ്രഹരത്തില്‍ പ്രതികരണവുമായി ജെയിംസ് ആന്‍ഡേഴ്‌സന്‍
ഫോട്ടോ: ട്വിറ്റര്‍
ഫോട്ടോ: ട്വിറ്റര്‍

ഹെഡിങ്‌ലേ: ലോഡ്‌സ് ടെസ്റ്റില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂമ്രയില്‍ നിന്ന് നേരിട്ട ബൗണ്‍സര്‍ പ്രഹരത്തില്‍ പ്രതികരണവുമായി ജെയിംസ് ആന്‍ഡേഴ്‌സന്‍. അതിന് മുന്‍പ് ഒരിക്കല്‍ പോലും കരിയറില്‍ അങ്ങനെ ഒന്ന് നേരിടേണ്ടി വന്നിട്ടില്ലെന്ന് ആന്‍ഡേഴ്‌സന്‍ പറഞ്ഞു. 

ഡ്രസിങ് റൂമിലേക്ക് എത്തിയ ബാറ്റ്‌സ്മാന്മാരെല്ലാം പറഞ്ഞത് പിച്ച് സ്ലോ ആണെന്നാണ്. ഞാന്‍ ക്രീസിലേക്ക് എത്തിയപ്പോള്‍ അതുവരെ ബൂമ്ര തന്റെ സാധാരണ സ്പീഡില്‍ അല്ല പന്തെറിഞ്ഞത്. എന്നാല്‍ ഞാന്‍ നേരിട്ട ബൂമ്രയുടെ ആദ്യ ഡെലിവറിയുടെ വേഗം മണിക്കൂറില്‍ 90 മൈല്‍സ് ആയിരുന്നു, ആന്‍ഡേഴ്‌സന്‍ പറയുന്നു. 

അതിന് മുന്‍പ് കരിയറില്‍ ഒരിക്കല്‍ പോലും എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. എന്നെ പുറത്താക്കാനല്ല ബൂമ്രയുടെ ശ്രമം എന്ന് എനിക്ക് മനസിലായി. 10,12 ഡെലിവറികള്‍ ആ ഓവറില്‍ എറിഞ്ഞിട്ടുണ്ടാവും. ഒരു നോബോള്‍ കഴിയുമ്പോള്‍ അടുത്തത് എന്ന നിലയില്‍ എറിഞ്ഞുകൊണ്ടിരുന്നു. സ്റ്റംപിന് നേര്‍ക്ക് രണ്ട് ഡെലിവറി എത്തിയെന്ന് തോന്നുന്നു. അത് എനിക്ക് തടുത്തിടാനായി. അവിടെ അതിജീവിച്ച് റൂട്ടിന് സ്‌ട്രൈക്ക് കൊടുക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം.

ലോഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ പതിനൊന്നാമനായി ആന്‍ഡേഴ്‌സന്‍ ക്രീസിലെത്തിയപ്പോഴാണ് ബൂമ്ര തുടരെ ബൗണ്‍സര്‍ എറിഞ്ഞ് വിരട്ടിയത്. ഇത് രണ്ട് ടീമിലേയും കളിക്കാരെ പ്രകോപിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com