ഇംഗ്ലണ്ട് 432ന് ഓള്‍ഔട്ട്, 354 റണ്‍സ് ലീഡ്; മൂന്നാം ദിനം അതിജീവിക്കാന്‍ ഇന്ത്യ 

ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിച്ചതിന് പിന്നാലെ മഴ എത്തി. ഇതോടെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് ആരംഭിക്കുന്നത് വൈകി
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ലീഡ്‌സ്: മൂന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ 432 റണ്‍സിന് ഓള്‍ഔട്ടായി ഇംഗ്ലണ്ട്. 354 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ആണ് ഇംഗ്ലണ്ടിന് ഇപ്പോഴുള്ളത്. 

ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിച്ചതിന് പിന്നാലെ മഴ എത്തി. ഇതോടെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് ആരംഭിക്കുന്നത് വൈകി. 32 റണ്‍സ് എടുത്ത് നിന്ന ഒവേര്‍ട്ടനെ ഷമിയും റണ്‍സ് എടുക്കും മുന്‍പ് റോബിന്‍സനെ ബൂമ്രയും മടക്കിയതോടെയാണ് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സിന് തിരശീല വീണത്. 

മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബൂമ്ര, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മൂന്നാം ദിനം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് വലിയ കൂട്ടുകെട്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയ്ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും. 

ആദ്യ ദിനം ആദ്യ മണിക്കൂറുകള്‍ക്ക് ശേഷം പിച്ചില്‍ വലിയ മാറ്റമുണ്ടായതായി ഇംഗ്ലണ്ട് താരം ഡേവിഡ് മലന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വിക്കറ്റില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ടായില്ല. പിച്ചിന്റെ ഇതേ സ്വഭാവം തുടര്‍ന്നാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് സ്‌കോര്‍ ഉയര്‍ത്താനാവും. എന്നാല്‍ മൂന്നാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ മഴ ലഭിച്ചതോടെ മൂടിക്കെട്ടിയ അന്തരീക്ഷം ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് അനുകൂലമായേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com