ഫോട്ടോ: ഐസിസി, ട്വിറ്റര്‍
ഫോട്ടോ: ഐസിസി, ട്വിറ്റര്‍

ഹെഡിങ്‌ലേയില്‍ തടര്‍ന്നടിഞ്ഞ് ഇന്ത്യ, ഇന്നിങ്‌സ് തോല്‍വിയിലേക്ക് 

സെഞ്ചുറിക്ക് അരികില്‍ നിന്ന പൂജാരയുടെ വിക്കറ്റ് വീഴ്ത്തി റോബിന്‍സനാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്

ഹെഡിങ്‌ലേ: മൂന്നാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വിയുടെ മുന്‍പില്‍ ഇന്ത്യ. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് എന്ന നിലയില്‍ കളി ആരംഭിച്ച ഇന്ത്യ 257-8ലേക്ക് വീണു. 

സെഞ്ചുറിക്ക് അരികില്‍ നിന്ന പൂജാരയുടെ വിക്കറ്റ് വീഴ്ത്തി റോബിന്‍സനാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. 189 പന്തില്‍ നിന്ന് 97 റണ്‍സ് എടുത്ത് നിന്ന പൂജാരയെ റോബിന്‍സന്‍ വിക്കറ്റിന് മുന്‍പില്‍ കുടുക്കി. ഷോട്ട് കളിക്കാതെ പാഡ് വെച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചതാണ് പൂജാരയുടെ വിക്കറ്റ് നഷ്ടപ്പെടുന്നതിന് ഇടയാക്കിയത്. 

പൂജാരയ്ക്ക് പിന്നാലെ കോഹ്‌ലിയും മടങ്ങി. പരമ്പരയിലെ ആദ്യ അര്‍ധ ശതകം കണ്ടെത്തിയതിന് പിന്നാലെയാണ് കോഹ് ലി കൂടാരം കയറിയത്. 125 പന്തില്‍ നിന്ന് 55 റണ്‍സ് എടുത്ത് നിന്ന കോഹ്‌ലിയെ റോബിന്‍സന്‍ റൂട്ടിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. 

10 റണ്‍സ് എടുത്ത് നിന്ന രഹാനയെ മടക്കി ആന്‍ഡേഴ്‌സനും ഇന്ത്യയെ വലിയ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. ഒരു റണ്‍സ് എടുത്ത് നിന്ന പന്തിന്റെ വിക്കറ്റും വീണതോടെ ഇന്ത്യ ഇന്നിങ്‌സ് തോല്‍വിയുടെ വക്കില്‍. ലോഡ്‌സില്‍ അര്‍ധ ശതകം കണ്ടെത്തിയ മുഹമ്മദ് ഷമിയെ മൊയിന്‍ അലി കൂടാരം കയറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com