പൂജാരയുടെ പവര്‍ഫുള്‍ പുള്‍ ഷോട്ട്;  സ്‌ക്വയര്‍ ലെഗ് അമ്പയര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക് 

180 പന്തില്‍ നിന്ന് 91 റണ്‍സോടെ പൂജാര സെഞ്ചുറിയോട് അടുത്ത് നില്‍ക്കുന്നു. 15 ബൗണ്ടറികളാണ് പൂജാരയുടെ ബാറ്റില്‍ നിന്ന് വന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ലീഡ്‌സ്: നിര്‍ണായക ഘട്ടത്തില്‍ പൂജാര താളം കണ്ടെത്തിയപ്പോള്‍ ഹെഡിങ്‌ലേ ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിച്ചു. മൂന്നാം ദിനം ലീഡ്‌സില്‍ കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 

180 പന്തില്‍ നിന്ന് 91 റണ്‍സോടെ പൂജാര സെഞ്ചുറിയോട് അടുത്ത് നില്‍ക്കുന്നു. 15 ബൗണ്ടറികളാണ് പൂജാരയുടെ ബാറ്റില്‍ നിന്ന് വന്നത്. അതില്‍ ഒന്ന് കടന്ന് പോയതാവട്ടെ സ്‌ക്വയര്‍ ലെഗ് അമ്പയറെ വിറപ്പിച്ചും. പൂജാരയുടെ പുള്‍ ഷോട്ടില്‍ നിന്ന് തലനാരിഴയ്ക്കാണ് സ്‌ക്വയര്‍ ലെഗ് അമ്പയര്‍ റിച്ചാര്‍ഡ് കെറ്റല്‍ബര്‍ഗ് ഒഴിഞ്ഞു മാറിയത്. 

79ാം ഓവറിലെ മൊയിന്‍ അലിയുടെ ആദ്യ ഡെലിവറിയിലായിരുന്നു പൂജാരയുടെ ഷോട്ട്. ബാക്ക്ഫുട്ടീലേക്ക് നിന്ന പൂജാര കരുത്തോടെ സ്‌ക്വയര്‍ ലെഗ്ഗിലേക്ക് ഷോട്ട് കളിച്ചു. പന്ത് ദേഹത്ത് തട്ടുന്നത് ഒഴിവാക്കാന്‍ ഇവിടെ അമ്പയര്‍ക്കായി. പന്ത് ബൗണ്ടറി കടക്കുകയും ചെയ്തു. 

ലീഡ്‌സില്‍ നാലാം പൂജാരയും കോഹ് ലിയും സെഞ്ചുറിയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇംഗ്ലണ്ടിലെ ആദ്യ രണ്ട് ടെസ്റ്റിലും പൂജാര നിരാശപ്പെടുത്തിയതോടെ വലിയ വിമര്‍ശനമാണ് താരത്തിന് നേര്‍ക്ക് ഉയര്‍ന്നത്. 2019ന് ശേഷം കോഹ് ലി രാജ്യാന്തര സെഞ്ചുറി നേടിയിട്ടില്ല. ലീഡ്‌സില്‍ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ 94 പന്തില്‍ നിന്ന് 45 റണ്‍സ് എന്ന നിലയിലാണ് കോഹ് ലി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com