'അനന്യസാധാരണമായ നിശ്ചയദാര്‍ഡ്യം നാടിന്റെ യശസ് ഉയര്‍ത്തുന്നു'; ഭവിനയ്ക്ക് ആശംസകളുമായി രാജ്യം 

ചരിത്രപരമായ വെള്ളി മെഡല്‍ അവര്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നു. അതിന് അഭിനന്ദനങ്ങള്‍
ഭാവിന പട്ടേല്‍/ഫോട്ടോ: ട്വിറ്റര്‍
ഭാവിന പട്ടേല്‍/ഫോട്ടോ: ട്വിറ്റര്‍

ടോക്യോ: പാരാലിംപിക്‌സില്‍ ചരിത്ര നേട്ടത്തിലേക്ക് എത്തിയ ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് താരം ഭവിന പട്ടേലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനന്യസാധാരണമായ ഭവിന പട്ടേല്‍ ചരിത്രം കുറിച്ചിരിക്കുന്നു എന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്. 

ചരിത്രപരമായ വെള്ളി മെഡല്‍ അവര്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നു. അതിന് അഭിനന്ദനങ്ങള്‍. ഭവിനയുടെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണ്. കൂടുതല്‍ യുവ താരങ്ങളെ കായിക മേഖലയിലേക്ക് എത്തിക്കാനും ഭവിനയുടെ ഈ നേട്ടത്തിനാവും...പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 

ലോക ഒന്നാം നമ്പര്‍ താരമായ ചൈനയുടെ ഷൗ യിങ്ങിനോട് പരാജയപ്പെട്ടതോടെയാണ് ഭവിനയ്ക്ക് സ്വര്‍ണം നഷ്ടമായത്. പാരാലിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് വെള്ളി ലഭിക്കുന്നത്. 

അരയ്ക്കുതാഴെ സ്വാധീനമില്ലാത്തവരുടെ ക്ലാസ് 4 വിഭാഗത്തിലാണ് ഭവിന മത്സരിച്ചത്. ഷൗ യിങ്ങിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക്(3 0) നായിരുന്നു ഭവിനയുടെ തോല്‍വി. മത്സരത്തില്‍ ചൈനീസ് താരത്തിനെതിരെ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ഭവിനയ്ക്ക് സാധിച്ചില്ല.

ക്ലാസ് ഫോര്‍ വനിതാ ടേബിള്‍ ടെന്നീസ് സെമിയില്‍ ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ഷാങ് മിയാവോയെ അട്ടിമറിച്ചാണ് ഭവിന ഫൈനലിലേക്ക് യോഗ്യത നേടിയത്. 34 കാരിയായ ഭവിന അഹമ്മദാബാദ് സ്വദേശിനിയാണ്. പാരാലിമ്പിക്‌സില്‍ ടേബിള്‍ ടെന്നിസ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ താരമാണ് ഭവിന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com