399ല്‍ നിന്ന് 400ാം വിക്കറ്റിലേക്ക് എത്താന്‍ 326 ദിവസം; നേട്ടം തൊടുന്ന നാലാമത്തെ ഓഫ് സ്പിന്നര്‍

ഗബ്ബയില്‍ ഡേവിഡ് മലന്‍ ലാബുഷെയ്‌നിന്റെ കൈകളിലെത്തിയപ്പോള്‍ 400 വിക്കറ്റ് എന്ന ചരിത്ര നേട്ടം ലിയോണ്‍ സ്വന്തമാക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഗബ്ബ: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ റൂട്ടും ഡേവിഡ് മലനും ചേര്‍ന്നാണ് ഇംഗ്ലണ്ടിനായി പ്രതിരോധ കോട്ട കെട്ടിയത്. ഈ പ്രതിരോധ പൂട്ട് പൊളിച്ച് ലിയോണ്‍ ഓസ്‌ട്രേലിയക്ക് ബ്രേക്ക്ത്രൂ നല്‍കി. ഒപ്പം ഒരു വര്‍ഷത്തിന് അടുത്ത് നീണ്ട ലിയോണിന്റെ കാത്തിരിപ്പിനും അവസാനം. 

ഗബ്ബയില്‍ ഡേവിഡ് മലന്‍ ലാബുഷെയ്‌നിന്റെ കൈകളിലെത്തിയപ്പോള്‍ 400 വിക്കറ്റ് എന്ന ചരിത്ര നേട്ടം ലിയോണ്‍ സ്വന്തമാക്കി. 326 ദിവസമാണ് ഈ ഒരു വിക്കറ്റിനായി ലിയോണ്‍ കാത്തിരുന്നത്. 2021 ജനുവരിയിലാണ് ടെസ്റ്റിലെ തന്റെ 399ാമത്തെ വിക്കറ്റ് ലിയോണ്‍ വീഴ്ത്തിയത്. ഇന്ത്യയുടെ വാഷിങ്ടണ്‍ സുന്ദറായിരുന്നു ഇര. 

ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് നേടുന്ന 17ാമത്തെ ബൗളറാണ് ലിയോണ്‍

ഡിസംബര്‍ 11ന് ആ ചരിത്ര നേട്ടത്തിലേക്ക് ലിയോണ്‍ എത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് നേടുന്ന 17ാമത്തെ ബൗളറാണ് ലിയോണ്‍. ലിയോണിന് മുന്‍പ് ഷെയ്ന്‍ വോണും മഗ്രാത്തും മാത്രമാണ് ഈ നേട്ടത്തിലേക്ക് എത്തിയത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഓഫ് സ്പിന്നര്‍മാരില്‍ നാലാം സ്ഥാനത്താണ് ലിയോണ്‍. 

103 കളിയില്‍ നിന്ന് 417 വിക്കറ്റ് നേടിയ ഹര്‍ഭജന്‍ സിങ്, 427 വിക്കറ്റുമായി ആര്‍ അശ്വിന്‍, 800 വിക്ക്റ്റുമായി മുരളീധരന്‍ എന്നിവരാണ് ലിയോണിന് മുന്‍പിലുള്ളത്. 400 ടെസ്റ്റ് വിക്കറ്റ് നേട്ടത്തിലേക്ക് എത്തുന്ന ഏഴാമത്തെ സ്പിന്നറാണ് ലിയോണ്‍. ഷെയ്ന്‍ വോണ്‍, കുംബ്ലേ, രംഗണ ഹെറാത്ത്, ആര്‍ അശ്വിന്‍, ഹര്‍ഭജന്‍ സിങ് എന്നിവരാണ് ലിയോണിന് മുന്‍പിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com