ട്വന്റി20യില്‍ കലണ്ടര്‍ വര്‍ഷം 2000 റണ്‍സ്, 2021 തന്റേതാക്കി മുഹമ്മദ് റിസ്വാന്‍

കലണ്ടര്‍ വര്‍ഷം ടി20യില്‍ 2000 റണ്‍സ് നേടുന്ന ആദ്യ താരമായി പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലാഹോര്‍: കലണ്ടര്‍ വര്‍ഷം ടി20യില്‍ 2000 റണ്‍സ് നേടുന്ന ആദ്യ താരമായി പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടി20 പരമ്പരയിലെ അവസാനത്തെ മത്സരത്തിലാണ് റിസ്വാന്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 

ഈ വര്‍ഷം ട്വന്റി20യില്‍ പാകിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഒരു സെഞ്ചുറിയും 18 അര്‍ധ സെഞ്ചുറിയും നേടി. ഇതില്‍ പാകിസ്ഥാന് വേണ്ടിയുള്ള രാജ്യാന്തര ട്വന്റി20 മത്സരങ്ങള്‍ കളിച്ച് നേടിയത് 1326 റണ്‍സ്. ഈ വര്‍ഷം പാകിസ്ഥാന് വേണ്ടി കളിച്ച 29 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും റണ്‍സ് റിസ്വാന്‍ വാരിക്കൂട്ടിയത്. ബാറ്റിങ് ശരാശരി 73.66. സ്‌ട്രൈക്ക്‌റേറ്റ് 134.89.

18 അര്‍ധ ശതകങ്ങളില്‍ 12 എണ്ണവും വന്നത് പാകിസ്ഥാന് വേണ്ടി

ഈ വര്‍ഷം ട്വന്റി20യില്‍ റിസ്വാന്‍ നേടിയ 18 അര്‍ധ ശതകങ്ങളില്‍ 12 എണ്ണവും വന്നത് പാകിസ്ഥാന് വേണ്ടി. രണ്ടാം സ്ഥാനത്തുള്ള ബാബര്‍ അസം ഈ വര്‍ഷം നേടിയത് 939 റണ്‍സ്. വിന്‍ഡിസിനെതിരായ മൂന്നാം ടി20യില്‍ ബാബര്‍ അസമും റിസ്വാനും ചേര്‍ന്ന് 158 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി. 

വിന്‍ഡിസ് മുന്‍പില്‍ വെച്ച 208 റണ്‍സ് ഏഴ് പന്തുകള്‍ ശേഷിക്കെ പാകിസ്ഥാന്‍ മറികടന്നു. ഏഴ് വിക്കറ്റ് ജയത്തോടെ മൂന്ന് ടീ20യുടെ പരമ്പര പാകിസ്ഥാന്‍ തൂത്തുവാരി. 45 പന്തില്‍ നിന്ന് 87 റണ്‍സ് എടുത്ത മുഹമ്മദ് റിസ്വാന്‍ ആണ് കളിയിലെ താരം. പരമ്പരയിലെ താരവും മുഹമ്മദ് റിസ്വാന്‍ തന്നെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com