'ഇര അടുത്തുണ്ടെന്ന് അറിയുന്ന നരഭോജിയെ പോലെ'; രോഹിത് ശര്‍മയിലേക്ക് ചൂണ്ടി സച്ചിന്‍ 

രോഹിത് ശര്‍മയുടെ ബാറ്റിങ്ങിലെ പ്രധാന ഘടകമാവുന്നത് താരത്തിന്റെ മാനസികാവസ്ഥയാണെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രോഹിത് ശര്‍മയുടെ ബാറ്റിങ്ങിലെ പ്രധാന ഘടകമാവുന്നത് താരത്തിന്റെ മാനസികാവസ്ഥയാണെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അസ്വസ്ഥമയ മനസുമായി നിന്നാല്‍ അത് എതിരാളികള്‍ പ്രയോജനപ്പെടുത്തുമെന്നും സച്ചിന്‍ പറയുന്നു. 

ഒരു കാര്യം ചെയ്യില്ല എന്ന് മനസില്‍ ഉറപ്പിച്ചാല്‍ ചിലപ്പോള്‍ ഏറ്റവും ആദ്യം തന്നെ ചെയ്യുന്നത് അതായിരിക്കും. അങ്ങനെ ചിന്തിക്കുന്നതിന് പകരം, എന്താണ് നിങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് നിങ്ങള്‍ക്ക് തന്നെ ഒരു സന്ദേശം നല്‍കുക, മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ചൂണ്ടിക്കാണിക്കുന്നു. 

ബാറ്ററോട് ഒരു ബൗളര്‍ ചെയ്യുന്നത് അതാണ്

പോസിറ്റീവ് മാനസികാവസ്ഥ ശക്തിപ്പെടുത്തുക. ശരീരത്തിലെ പോസിറ്റീവ് എനര്‍ജിയുടെ പ്രതിഫലനം ലഭിക്കും. അതിലൂടെ നമ്മുടെ ചലനങ്ങള്‍ക്കെല്ലാം ഒഴുക്കുണ്ടാവും. മുറുക്കം അനുഭവപ്പെടില്ല. അസ്വസ്ഥമായിരിക്കുന്ന മനസ് എതിരാളികള്‍ക്ക് പ്രയോജനപ്പെടുത്താനാവും. ഇര അടുത്തുണ്ട് എന്ന് അറിയുന്ന നരഭോജിയെ പോലെയാണ് അത്. ചാടി വീഴും. ബാറ്ററോട് ഒരു ബൗളര്‍ ചെയ്യുന്നത് അതാണ്, സച്ചിന്‍ പറയുന്നു. 

നിലവില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലാണ് രോഹിത് ശര്‍മ. കാല്‍തുടയിലെ പരിക്ക് വീണ്ടും വന്നതോടെ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര രോഹിത്തിന് നഷ്ടമായിരുന്നു. ഏകദിന പരമ്പരയുടെ സമയമാവുമ്പോഴേക്കും രോഹിത്തിന് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള രോഹിത്തിന്റെ ആദ്യ വിദേശ പര്യടനമാണ് ഇത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com