ബയോപിക്കിന് സമയമായിട്ടില്ല; മൂന്ന് ഫോര്‍മാറ്റിലും സ്ഥാനം ഉറപ്പിക്കുക ലക്ഷ്യമെന്ന് നടരാജന്‍

സേലത്തെ ചിന്നപ്പംപെട്ടി ഗ്രാമത്തില്‍ നിന്ന് ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ചെത്തിയ താരം ഒരു പരമ്പരയില്‍ മൂന്ന് ഫോര്‍മാറ്റിലും  അരങ്ങേറ്റം കുറിച്ചാണ് ചരിത്രമെഴുതിയത്
ഇന്ത്യന്‍ പേസര്‍ ടി നടരാജന്‍/ഫയല്‍ ചിത്രം
ഇന്ത്യന്‍ പേസര്‍ ടി നടരാജന്‍/ഫയല്‍ ചിത്രം

ചെന്നൈ: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ ടി നടരാജന്റെ ജീവിതമാകെ മാറി മറിയുകയായിരുന്നു. സേലത്തെ ചിന്നപ്പംപെട്ടി ഗ്രാമത്തില്‍ നിന്ന് ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ചെത്തിയ താരം ഒരു പരമ്പരയില്‍ മൂന്ന് ഫോര്‍മാറ്റിലും  അരങ്ങേറ്റം കുറിച്ചാണ് ചരിത്രമെഴുതിയത്. 

ഏവര്‍ക്കും പ്രചോദനമാവുന്ന നടരാജന്റെ ജീവിതം സിനിമാ കഥപോലെയാണ്. ജീവിതം സിനിമയാക്കാന്‍ ഓഫറുകള്‍ നടരാജന്റെ മുന്‍പിലേക്കും എത്തി. എന്നാല്‍ ഇന്ത്യയുടെ പുതിയ ഇടംകയ്യന്‍ പേസര്‍ അതെല്ലാം നിരസിച്ചതായാണ് റിപ്പോര്‍ട്ട്. 

തമിഴ് സിനിമയില്‍ നിന്നും ബോളിവുഡില്‍ നിന്നും ഓഫറുകള്‍ വന്നെങ്കിലും നടരാജന്‍ അതെല്ലാം നിരസിച്ചതായാണ് റിപ്പോര്‍ട്ട്. ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം എന്നും നടരാജന്‍ അറിയിക്കുന്നു. മൂന്ന് ഫോര്‍മാറ്റിലും സ്ഥാനം ഉറപ്പിക്കുകയാണ് ലക്ഷ്യം. 

ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെ നെറ്റ് ബൗളറായാണ് നടരാജന്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നത്. വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റതോടെയായിരുന്നു അത്. സെയ്‌നിക്ക് കവറായി ഏകദിന ടീമിലേക്ക് എത്തിയ നടരാജന്‍ പിന്നെ ടി20യിലും ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചാണ് ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com