ഹര്‍ദിക്, മുഹമ്മദ് സിറാജ്, കുല്‍ദീപ്, ചെന്നൈ ടെസ്റ്റില്‍ പ്ലേയിങ് ഇലവനിലേക്ക് ഇവരില്‍ ആരെത്തും? സാധ്യതകള്‍ ഇങ്ങനെ

ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവരില്‍ ആര് പ്ലേയിങ് ഇലവനിലേക്ക് എത്തും എന്നതാണ് ആകാംക്ഷ തീര്‍ക്കുന്നത്
ചെന്നൈയില്‍ ഹര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, ബൂമ്ര എന്നിവര്‍ പരിശീലനത്തിന് ഇടയില്‍/ഫോട്ടോ: പിടിഐ
ചെന്നൈയില്‍ ഹര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, ബൂമ്ര എന്നിവര്‍ പരിശീലനത്തിന് ഇടയില്‍/ഫോട്ടോ: പിടിഐ

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലേയിങ് ഇലവന്‍ തെരഞ്ഞെടുപ്പ് സങ്കീര്‍ണം. ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവരില്‍ ആര് പ്ലേയിങ് ഇലവനിലേക്ക് എത്തും എന്നതാണ് ആകാംക്ഷ തീര്‍ക്കുന്നത്. 

ബാറ്റിങ്ങിലെ ടോപ് ഓര്‍ഡറില്‍ ഇന്ത്യക്ക് ആശങ്കകളില്ല. ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ എന്നിവര്‍ ഓപ്പണിങ് സ്ഥാനം ഉറപ്പിക്കുമ്പോള്‍ പൂജാര മൂന്നാമതും, കോഹ് ലി നാലാമതും ഇറങ്ങും. ഉപനായകന്റെ കുപ്പായത്തിലെത്തുന്ന രഹാനെ അഞ്ചാം സ്ഥാനത്ത്. വിക്കറ്റ് കീപ്പിങ്ങില്‍ ബാറ്റിങ് മികവിന്റെ ബലത്തില്‍ വൃധിമാന്‍ സാഹയ്ക്ക് പകരം റിഷഭ് പന്ത് ഇടം പിടിക്കും. 

ഓള്‍റൗണ്ടര്‍ എന്ന രീതി വിട്ട് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ നില്‍ക്കുന്ന ഹര്‍ദിക് പാണ്ഡ്യ ചെന്നൈ ടെസ്റ്റില്‍ ഇടംനേടാനുള്ള സാധ്യതകള്‍ വിരളമാണ്. ആറാം സ്ഥാനത്ത് റിഷഭ് പന്ത് ഇറങ്ങുമ്പോള്‍ ഏഴാമത് വാഷിങ്ടണ്‍ സുന്ദര്‍ എത്താനാണ് സാധ്യത. ഇവിടെ ഓള്‍റൗണ്ട് മികവ് സുന്ദറിന് തുണയാവുന്നു. 

സുന്ദറിനൊപ്പം സ്പിന്‍ നിരയിലേക്ക് അശ്വിനും, കുല്‍ദീപ് യാദവും കൂടി എത്താനാണ് സാധ്യത. കുല്‍ദീപിന് നറുക്ക് വീണാല്‍ രണ്ട് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചു വരവാകും അത്. ബൂമ്ര പ്ലേയിങ് ഇലവനില്‍ ഉണ്ടാവും എന്നുറപ്പാണ്. എന്നാല്‍ ഇഷാന്തോ, മുഹമ്മദ് സിറാജോ എന്ന കാര്യത്തിലും തീരുമാനമെടുക്കുക ടീം മാനേജ്‌മെന്റിന് പ്രയാസമാവും. 

ഇന്ത്യയുടെ സാധ്യത ഇലവന്‍: ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, പൂജാര, കോഹ് ലി, രഹാനെ, റിഷഭ് പന്ത്, അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍, ബൂമ്ര, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com