ഒടുവില്‍ കളിച്ചത് 2019ല്‍ സിഡ്‌നിയില്‍, അന്ന് 5 വിക്കറ്റ് നേട്ടം, പിന്നെ കുല്‍ദീപ് യാദവ് പ്ലേയിങ് ഇലവന്‍ കണ്ടിട്ടില്ല

സ്റ്റാന്‍ഡ്‌ബൈ പ്ലേയേഴ്‌സിന്റെ ലിസ്റ്റില്‍ നിന്നാണ് ഷഹബാസ് നദീം ചെന്നൈ ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തിയത്
കുല്‍ദീപ് യാദവ്/ഫയല്‍ ചിത്രം
കുല്‍ദീപ് യാദവ്/ഫയല്‍ ചിത്രം

ചെന്നൈ: സ്റ്റാന്‍ഡ്‌ബൈ പ്ലേയേഴ്‌സിന്റെ ലിസ്റ്റില്‍ നിന്നാണ് ഷഹബാസ് നദീം ചെന്നൈ ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തിയത്. രണ്ട് വര്‍ഷത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷ അവിടേയും കുല്‍ദീപ് യാദവിന് മുന്‍പില്‍ അടഞ്ഞു. 

ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കൊപ്പം സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ കുല്‍ദീപ് യാദവ് എത്തുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഒര്‍ജിനല്‍ സ്‌ക്വാഡില്‍ ഇല്ലാതിരുന്ന താരം പ്ലേയിങ് ഇലവനിലേക്ക് എത്തി. പക്ഷേ വീണ്ടും തഴയപ്പെട്ടതോടെ കുല്‍ദീപിന് അനുകൂലമായാണ് ആരാധകരുടെ പ്രതികരണങ്ങള്‍ ഉയരുന്നത്. 

2019ല്‍ സിഡ്‌നിയിലാണ് കുല്‍ദീപ് അവസാനമായി ടെസ്റ്റ് കളിച്ചത്. അന്ന് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. അതിന് ശേഷം വന്ന ഇന്ത്യയുടെ 13 ടെസ്റ്റിലും ടീമില്‍ കുല്‍ദീപ് അംഗമായിരുന്നു. എന്നാല്‍ പ്ലേയിങ് ഇലവനിലേക്ക് ഒരിക്കല്‍ പോലും എത്താനായില്ല. 

ആറ് ടെസ്റ്റുകളാണ് കുല്‍ദീപ് ഇതുവരെ കളിച്ചത്. നേടിയത് 24 വിക്കറ്റും. രണ്ട് വട്ടം അഞ്ച് വിക്കറ്റ് നേട്ടത്തിലേക്കും കുല്‍ദീപ് എത്തി. രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് ടെസ്റ്റ് സ്പിന്നറായിരുന്ന ആള്‍ ഇപ്പോള്‍ പ്ലേയിങ് ഇലവനില്‍ ഇടംകണ്ടെത്താനാവാതെ വിഷമിക്കുന്നതായി ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫും പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com