ഇംഗ്ലീഷ് റണ്‍ മെഷീന്‍! 150ന് മുകളില്‍ സ്‌കോര്‍ തുടരെ മൂന്നാം വട്ടം; ബ്രാഡ്മാന്റെ റെക്കോര്‍ഡിനൊപ്പം റൂട്ട്‌

ബെന്‍ സ്‌റ്റോക്ക്‌സ്, ജോ റൂട്ട്/ഫോട്ടോ: ഇംഗ്ലണ്ട് ക്രിക്കറ്റ് ട്വിറ്റര്‍
ബെന്‍ സ്‌റ്റോക്ക്‌സ്, ജോ റൂട്ട്/ഫോട്ടോ: ഇംഗ്ലണ്ട് ക്രിക്കറ്റ് ട്വിറ്റര്‍

ചെന്നൈ: ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 150 റണ്‍സ് പിന്നിട്ടതോടെ ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്റെ നേട്ടത്തിന് ഒപ്പമെത്തി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. തുടരെ 150 റണ്‍സിന് മുകളില്‍ കണ്ടെത്തുന്ന രണ്ടാമത്തെ മാത്രം ക്യാപ്റ്റന്‍ എന്ന നേട്ടമാണ് റൂട്ട് സ്വന്തമാക്കിയത്. 

ഇംഗ്ലണ്ടിന് എതിരായ കഴിഞ്ഞ രണ്ട് ടെസ്റ്റില്‍ നിന്ന് 228, 186 റണ്‍സ് ആണ് റൂട്ട് സ്‌കോര്‍ ചെയ്തത്. തുടരെ മൂന്ന് ടെസ്റ്റില്‍ 150ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ഏഴാമത്തെ ക്രിക്കറ്റ് താരവുമായി റൂട്ട്. ടോം ലാതം, കുമാര്‍ സംഗക്കാര, മുദാസര്‍ നസര്‍, സഹീര്‍ അബ്ബാസ്, ഡോണ്‍ ബ്രാഡ്മാന്‍, വാലി ഹമോണ്ട് എന്നിവരാണ് റൂട്ടിന് മുന്‍പേ ഈ നേട്ടം സ്വന്തമാക്കിയവര്‍.

വിദേശത്ത് തുടരെ മൂന്ന് 150ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തുന്ന രണ്ടാമത്തെ മാത്രം താരവുമായി റൂട്ട്. റൂട്ട്, സഹീര്‍, മുദാസ്സര്‍ എന്നിവരാണ് തുടരെ മൂന്ന് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സുകളില്‍ 150ന് മുകളില്‍ റണ്‍സ് കണ്ടെത്തിയിരിക്കുന്നവര്‍. 

ഇന്ത്യക്കെതിരെ ചെന്നൈയില്‍ ഇരട്ട സെഞ്ചുറിയിലേക്ക് എത്താന്‍ അനുകൂലമായ സാഹചര്യമാണ് റൂട്ടിന് മുന്‍പില്‍ വന്ന് നില്‍ക്കുന്നത്. ഇംഗ്ലണ്ട് ഇന്നിങ്‌സ് 124 ഓവറിലേക്ക് എത്തുമ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 378 റണ്‍സ് എന്നതാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍. റൂട്ട് 295 ഡെലിവറികളില്‍ നിന്ന് 17 ഫോറും ഒരു സിക്‌സും പറത്തി 166 റണ്‍സോടെ പുറത്താവാതെ നില്‍ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com