ചെന്നൈ ടെസ്റ്റ്: ഇംഗ്ലണ്ട് 578ന് ഓള്‍ഔട്ട്, ബൂമ്രയ്ക്കും അശ്വിനും മൂന്ന് വിക്കറ്റ് 

മൂന്നാം ദിനം ആന്‍ഡേഴ്‌സന്റെ വിക്കറ്റ് അശ്വിന്‍ വീഴ്ത്തിയതോടെയാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിന് തിരശീല വീണത്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം/ഫോട്ടോ: പിടിഐ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം/ഫോട്ടോ: പിടിഐ

ചെന്നൈ: ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട്  578 റണ്‍സിന് ഓള്‍ഔട്ട്. മൂന്നാം ദിനം ആന്‍ഡേഴ്‌സന്റെ വിക്കറ്റ് അശ്വിന്‍ വീഴ്ത്തിയതോടെയാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിന് തിരശീല വീണത്. 

ഇശാന്ത് ശര്‍മയും ഷഹബാസ് നദീമും രണ്ട് വിക്കറ്റും, ബൂമ്ര, അശ്വിന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി. റൂട്ടും സ്റ്റോക്ക്‌സും പുറത്തായതിന് പിന്നാലെ വലിയ കൂട്ടുകെട്ടുകള്‍ ഇംഗ്ലണ്ട് നിരയില്‍ ഉയരാന്‍ ഇന്ത്യ അനുവദിച്ചില്ല. 34 റണ്‍സ് എടുത്ത് ഒലെ പോപ്പും, 30 റണ്‍സുമായി ബട്ട്‌ലറും മടങ്ങി. 105 പന്തില്‍ നിന്ന് 34 റണ്‍സ് എടുത്ത് ചെറുത്ത് നിന്ന ഡോം ബെസ്സിനെ ബൂമ്ര മടക്കി. 

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. റൂട്ടിന്റെ ഇരട്ട ശതകവും, സ്‌റ്റോക്ക്‌സിന്റേയും, സിബ്ലിയുടേയും അര്‍ധ ശതകവുമാണ് ഇംഗ്ലണ്ടിനെ മുന്‍പോട്ട് കൊണ്ടുപോയത്. 20 നോബോളുകളാണ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ വഴങ്ങിയത്. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. 2009-10 ടെസ്റ്റില്‍ അഹമ്മദാബാദില്‍ ശ്രീലങ്കയ്‌ക്കെതിരേയും ഇന്ത്യ 20 നോബോള്‍ വഴങ്ങിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com