ഇംഗ്ലണ്ടിനെതിരെ കളിച്ചുകിട്ടുന്ന പണം ഉത്തരാഖണ്ഡിലെ ദുരന്തത്തില്‍പ്പെട്ടവരുടെ രക്ഷാപ്രവര്‍ത്തനത്തിന്; റിഷഭ് പന്ത്

ഉത്തരാഖണ്ഡിലെ ദുരന്തത്തില്‍പ്പെട്ടവരുടെ രക്ഷാപ്രവര്‍ത്തനത്തിനായി തന്റെ മാച്ച് ഫീ സംഭാവന നല്‍കുമെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്
ഇംഗ്ലണ്ടിനെതിരെ കളിച്ചുകിട്ടുന്ന പണം ഉത്തരാഖണ്ഡിലെ ദുരന്തത്തില്‍പ്പെട്ടവരുടെ രക്ഷാപ്രവര്‍ത്തനത്തിന്; റിഷഭ് പന്ത്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ദുരന്തത്തില്‍പ്പെട്ടവരുടെ രക്ഷാപ്രവര്‍ത്തനത്തിനായി തന്റെ മാച്ച് ഫീ സംഭാവന നല്‍കുമെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്.  ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യടെസ്റ്റില്‍ കളിക്കുന്ന റിഷഭ് ദുരന്തത്തില്‍പ്പെട്ടവരുടെ ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്തു. ഞായറാഴ്ച രാവിലെയാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലിലല്‍ മഞ്ഞുമല അടര്‍ന്നുവീണതിനെ തുടര്‍ന്ന് വന്‍ ദുരന്തമുണ്ടായത്. 

'ഉത്തരാഖണ്ഡിലെ ദുരന്തത്തില്‍പ്പെട്ടവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി തന്റെ മാച്ച് ഫീ സംഭാവന ചെയ്യുന്നതായും ഒപ്പം ഇത് കൂടുതല്‍ ആളുകളെ സംഭാവന നല്‍കാന്‍ പ്രേരിപ്പിക്കുമെന്നും' പന്ത് ട്വിറ്ററില്‍ കുറിച്ചു. ചെന്നൈയിലെ  ചിദംബരം സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 91 റണ്‍സ് നേടിയതിന് തൊട്ടുപിന്നാലെയാണ്  പന്തിന്റെ ട്വീറ്റ്‌.

ദുരന്തത്തില്‍ 14 മൃതദേഹങ്ങള്‍ പലയിടത്തുനിന്നായി കണ്ടെടുത്തതായി ചമോലി പൊലീസ് അറിയിച്ചു. തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇതുവരെ 15 പേരെ തുരങ്കത്തില്‍ നിന്ന് രക്ഷിച്ചതായും ചമോലി പൊലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 

154 പേരെ കാണാനില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഒപ്പംതന്നെ 25 പേരെ രക്ഷപ്പെടുത്തിയെന്നും വിവരം പുറത്തുവരുന്നുണ്ട്. 13 ഗ്രാമങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രണ്ടുതുരങ്കങ്ങളിലായി നൂറിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ തപോവന്‍ തുരങ്കത്തിലാണ് കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാനുളള ദൗത്യം പുരോഗമിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com