കണ്ടതില്‍ വെച്ച് ഏറ്റവും ദയനീയമായ പിച്ച് ചെന്നൈയിലേത്: ജോഫ്ര ആര്‍ച്ചര്‍

അഞ്ചാം ദിനം, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മോശം പിച്ചായിരുന്നു അത്. പല കഷണങ്ങളും പോയി. ബൗളര്‍മാര്‍ക്ക് ലക്ഷ്യം വെക്കാന്‍ പരുപരുത്ത പ്രതലം
ജോഫ്രാ ആര്‍ച്ചര്‍/ഫയല്‍ ചിത്രം
ജോഫ്രാ ആര്‍ച്ചര്‍/ഫയല്‍ ചിത്രം

ചെന്നൈ: കളിച്ചതില്‍ വെച്ച് ഏറ്റവും മോശം പിച്ചായിരുന്നു ചെന്നൈയിലേത് എന്ന് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. അഞ്ചാം ദിനം അത് ഓറഞ്ച് നിറത്തിലായിരുന്നു എന്നും ആര്‍ച്ചര്‍ പറയുന്നു. 

അഞ്ചാം ദിനം, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മോശം പിച്ചായിരുന്നു അത്. പല കഷണങ്ങളും പോയി. ബൗളര്‍മാര്‍ക്ക് ലക്ഷ്യം വെക്കാന്‍ പരുപരുത്ത പ്രതലം. അഞ്ചാം ദിനം 9 വിക്കറ്റ് നേടി ഇറങ്ങിയപ്പോള്‍ ജോലി തീര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടായി. എന്നാല്‍ ഈ ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്വന്തം മണ്ണില്‍ വലിയ പേരാണുള്ളത്. സാഹചര്യങ്ങളോട് ഇണങ്ങാന്‍ അവര്‍ക്ക് വേഗമാകും, ആര്‍ച്ചര്‍ പറയുന്നു. 

അതിനാല്‍ തന്നെ അവരെ മറികടക്കാന്‍ കഴിയുമെന്ന് കരുതിയില്ല. ചായക്ക് പിരിയുന്നതിന് മുന്‍പ് അവരെ പുറത്താക്കാന്‍ കഴിയും എന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും ആര്‍ച്ചര്‍ പറയുന്നു. രണ്ടാം ടെസ്റ്റിലേക്ക് മൂന്ന് ദിവസത്തെ ഇടവേള മാത്രമാണുള്ളത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്കിടയില്‍ റോട്ടേഷന്‍ പൊളിസിയുണ്ട്. തുടരെ ടെസ്റ്റുകള്‍ ഇതിന് മുന്‍പും ഞാന്‍ കളിച്ചിട്ടുണ്ട്. ഇവിടുത്തെ ചൂട് അതിജീവിക്കാന്‍ പറയും, ഇതേ ലെവലില്‍ പ്രകടനം നടത്താനാവും എന്നും ആര്‍ച്ചര്‍ പറയുന്നു. 

ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ 227 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇംഗ്ലണ്ട് നേടിയത്. 420 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 192 റണ്‍സിന് ഓള്‍ഔട്ട് ആയി. 58.1 ഓവറിലാണ് ഇംഗ്ലണ്ട് ഇന്ത്യന്‍ ബാറ്റിങ് നിരയെ ചുരുട്ടി കെട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com