ഹസ്തദാനം പുരുഷന്മാര്‍ക്ക് മാത്രം! വനിതാ റഫറിമാര്‍ക്ക് മുന്‍പില്‍ പിന്നോട്ടാഞ്ഞ് ഖത്തര്‍ ഷെയ്ക്ക്,‌ വിമര്‍ശനം

വനിതാ റഫറിമാര്‍ക്ക് ഹാന്‍ഡ്‌ഷെയ്ക്ക് നല്‍കാന്‍ വിസമ്മതിച്ച ഖത്തര്‍ ഷെയ്ക്കിന്റെ പെരുമാറ്റമാണ് വിവാദത്തിന് ഇടയാക്കിയത്
ക്ലബ് ലോകകപ്പില്‍ വനിതാ റഫറിമാര്‍ക്ക് ഹസ്തദാനം നല്‍കാന്‍ തയ്യാറാവാതെ ഖത്തര്‍ ഷെയ്ക്ക്/വീഡിയോ ദൃശ്യം
ക്ലബ് ലോകകപ്പില്‍ വനിതാ റഫറിമാര്‍ക്ക് ഹസ്തദാനം നല്‍കാന്‍ തയ്യാറാവാതെ ഖത്തര്‍ ഷെയ്ക്ക്/വീഡിയോ ദൃശ്യം

ഫിഫ ക്ലബ് വേള്‍ഡ് കപ്പില്‍ ബയേണ്‍ മുത്തമിട്ടതിന് പിന്നാലെ കളിക്കളത്തിന് പുറത്തുണ്ടായ സംഭവങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. വനിതാ റഫറിമാര്‍ക്ക് ഹാന്‍ഡ്‌ഷെയ്ക്ക് നല്‍കാന്‍ വിസമ്മതിച്ച ഖത്തര്‍ ഷെയ്ക്കിന്റെ പെരുമാറ്റമാണ് വിവാദത്തിന് ഇടയാക്കിയത്. 

ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ സഹോദരന്‍ ജോവാന്‍ ബിന്‍ ഹമാദ് അല്‍ താനിയാണ് വനിതാ റഫിമാര്‍ക്ക് ഹാന്‍ഡ്‌ഷെയ്ക്ക് നല്‍കാന്‍ വിസമതിച്ചത്. ഖത്തര്‍ ഒളിംപിക് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. 

മത്സരത്തിന് ശേഷം വനിതാ റഫറിമാരായ എഡിന അല്‍വ്‌സും, ന്യൂസയും ഫിസ്റ്റ്ബംപിനായി ഷെയ്ക്കിന്റെ അടുത്തേക്ക് നീങ്ങിയെങ്കിലും അദ്ദേഹം പിന്നോട്ട് മാറി. എന്നാല്‍ പുരുഷ റഫറിമാര്‍ക്ക് ഹസ്തദാനം നല്‍കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com