യെസ് ബോയി! രോഹിത്തിന്റെ ട്രേഡ്മാര്‍ക്ക് കവര്‍ ഡ്രൈവിന് കയ്യടിച്ച് കോഹ്‌ലി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2021 12:02 PM |
Last Updated: 13th February 2021 12:02 PM | A+A A- |

ബ്രോഡിനെതിരായ കവര്‍ ഡ്രൈവില്‍ രോഹിത്തിന് കയ്യടിക്കുന്ന വിരാട് കോഹ്‌ലി/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ചെന്നൈ: ചെപ്പോക്ക് ടെസ്റ്റില്‍ അര്‍ധ ശതകം പിന്നിട്ടപ്പോഴേക്കും രോഹിത് ശര്‍മയില്‍ നിന്ന് ആരാധകരെ ത്രില്ലടിപ്പിക്കുന്ന പുള്‍, സ്വീപ്പ് ഷോട്ടുകയും, കവര്‍ ഡ്രൈവുകളും വന്നു കഴിഞ്ഞു. അവയിലൊന്ന് ഡ്രസിങ് റൂമിലിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പോലും ആകര്‍ഷിച്ചു.
ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ ബൗണ്ടറി വന്നത് മൂന്നാമത്തെ ഓവറിലായിരുന്നു. അവിടെ സ്റ്റുവര്‍ട്ട് ബ്രോഡിനെ തന്റെ ട്രേഡ് മാര്‍ക്ക് കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി കടത്തുകയായിരുന്നു രോഹിത് ശര്‍മ. ഇത് കണ്ട് ഡ്രസിങ് റൂമിലിരുന്ന് യെസ് ബോയ് എന്ന് പറഞ്ഞ് കോഹ് ലി കയ്യടിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
— Simran (@CowCorner9) February 13, 2021
കോവിഡ് ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ഗ്യാലറികളിലേക്ക് ആദ്യമായി കാണികള്‍ എത്തിയപ്പോള്‍ അവര്‍ക്ക് മാസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ആരവം ഉയര്‍ത്താന്‍ ലഭിച്ച അവസരവുമായി അത്. രണ്ടാം ടെസ്റ്റില്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
പിച്ചിനെ മനസിലാക്കാനാവാതെ കോഹ് ലി ഉള്‍പ്പെടെയുള്ള ബാറ്റ്‌സ്മാന്മാര്‍ മടങ്ങിയപ്പോള്‍ രോഹിത് അനായാസം ബാറ്റ് വീശി. 47 പന്തിലായിരുന്നു രോഹിത് അര്‍ധ ശതകം പിന്നിട്ടത്. ആദ്യ സെഷനില്‍ തന്നെ 78 പന്തില്‍ 80 റണ്‍സ് നേടി രോഹിത് ഇംഗ്ലണ്ടിന് മേല്‍ ആധിപത്യം പുലര്‍ത്തുന്നു.