തോറ്റ് തോറ്റ് പ്ലേ ഓഫ് കാണാതെ ബ്ലാസ്റ്റേഴ്‌സ് പുറത്ത്; ഹൈദരബാദ് വലകുലുക്കിയത് നാലുതവണ

ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിയോട് തോറ്റമ്പി കേരള ബ്ലാസ്‌റ്റേഴ്‌സ്
ഐഎസ്എല്ലില്‍ ഹൈദരബാദ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിനിടെ
ഐഎസ്എല്ലില്‍ ഹൈദരബാദ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിനിടെ


മുര്‍ഗാവ്: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിയോട് തോറ്റമ്പി കേരള ബ്ലാസ്‌റ്റേഴ്‌സ്. എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ഫ്രാന്‍ സന്റാസ ഹൈദരബാദിനായി ഇരട്ട ഗോളുകള്‍ നേടി. ഒരിക്കല്‍ പോലും മികച്ച മുന്നേറ്റങ്ങള്‍ ഒന്നും സൃഷ്ടിക്കാനായില്ല, മാത്രമല്ല ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ പിഴവിലൂടെ തുടര്‍ച്ചയായ ഗോള്‍ വഴങ്ങുകയായിരുന്നു.

ആദ്യപകുതിയില്‍ ഇരുടീമുകളും ഗോള്‍ നേടിയില്ല. 58ാം മിനിറ്റില്‍ ഫ്രാന്‍ സന്റാസയാണ് ഹൈദരാബാദിന്റെ ആദ്യ ഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ പിഴവില്‍ നിന്നായിരുന്നു ഗോള്‍. സന്റാസയ്ക്ക് പാസ് നല്‍കാന്‍ ശ്രമിച്ചതായിരുന്നു ഒഡെയ് ഒനയ്ന്ത്യ. എന്നാല്‍ ഇന്റര്‍സെപ്റ്റ് ചെയ്ത ബക്കാരി കോനെയില്‍ നിന്ന് പന്ത് നേരെ ജോയല്‍ കിയാനെസിലേക്ക്. കിയാനെസില്‍ നിന്ന് പന്ത് റാഞ്ചാന്‍ ശ്രമിച്ച കോസ്റ്റയില്‍ നിന്ന് മിസ് ടച്ചായി പന്ത് നേരെ ഫ്രാന്‍ സന്റാസയുടെ മുന്നില്‍. പന്ത് നേരെ വലയിലെത്തിക്കേണ്ട കാര്യമേ സന്റാസയ്ക്കുണ്ടായിരുന്നുള്ളൂ. 

62ാം മിനിറ്റില്‍ ജോയല്‍ കിയാനെസിനെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ആല്‍ബിനോ ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. ഇത്തവണയും ബക്കാരി കോനെയുടെ മോശം ബാക്ക് പാസില്‍ നിന്നായിരുന്നു ഈ അവസരം ഹൈദരാബാദിന് ലഭിച്ചത്. കിക്കെടുത്ത സന്റാസ 63ാം മിനിറ്റില്‍ ഹൈദരാബാദിന്റെ ലീഡുയര്‍ത്തി. 

86ാം മിനിറ്റില്‍ അരിഡാനെ സന്റാന ഹൈദരാബാദിന്റെ ഗോള്‍ നേട്ടം മൂന്നാക്കി ഉയര്‍ത്തി. മൂന്നു ഗോള്‍ വീണതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട ബ്ലാസ്‌റ്റേഴ്‌സ് നിരയ്‌ക്കെതിരേ 90ാം മിനിറ്റില്‍ ജാവോ വിക്ടര്‍ ഹൈദരാബാദിന്റെ നാലാം ഗോളും നേടിജയത്തോടെ 18 മത്സരങ്ങളില്‍ നിന്ന് 27 പോയന്റുമായി ഹൈദരാബാദ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. സീസണില്‍ എട്ടാം തോല്‍വി വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് 10ാം സ്ഥാനത്തേക്ക് വീണു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com