ഫുട്‌ബോള്‍ പരിശീലക ഫൗസിയ മാമ്പറ്റ അന്തരിച്ചു
By സമകാലികമലയാളം ഡെസ്‌ക് | Published: 19th February 2021 10:15 AM |
Last Updated: 19th February 2021 10:15 AM | A+A A- |
ഫൗസിയ മാമ്പറ്റ /ഫയൽ ചിത്രം
കോഴിക്കോട് : മുന്‍ കേരള താരവും പ്രശസ്ത ഫുട്‌ബോള്‍ പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. 49 വയസ്സായിരുന്നു. അര്‍ബുദം ബാധിച്ച് ചികില്‍സയിലായിരുന്നു.
35 വര്‍ഷമായി കളിക്കാരിയായും പരിശീലകയായും സജീവമായിരുന്നു. നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായിക പരിശീലകയായിരുന്നു.ദേശീയ ഗെയിംസ് വനിതാ ഫുട്‌ബോളില്‍ കേരളത്തിന്റെ ഗോള്‍കീപ്പറായിരുന്നു.
വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സംസ്ഥാന ചാമ്പ്യന്‍, പവര്‍ ലിഫ്റ്റിങ്ങില്‍ ദക്ഷിണേന്ത്യയില്‍ മൂന്നാം സ്ഥാനം, ഹാന്‍ഡ് ബോള്‍ സംസ്ഥാന ടീം അംഗം, ജൂഡോയില്‍ സംസ്ഥാന തലത്തില്‍ വെങ്കലം, ഹോക്കി വേളിബോള്‍ എന്നിവയില്‍ ജില്ലാ ടീമംഗം എന്നിങ്ങനെയായിരുന്നു കായികരംഗത്ത് ഫൗസിയയുടെ പ്രകടനങ്ങള്‍.