''ശ്രമിച്ച് നോക്കാം എന്നാണ് കരുതിയത്, 2.2 കോടി രൂപയ്ക്ക് സ്റ്റീവ് സ്മിത്തിനെ കിട്ടിയപ്പോള്‍ ഞെട്ടി''
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th February 2021 12:32 PM |
Last Updated: 19th February 2021 12:32 PM | A+A A- |

സ്റ്റീവ് സ്മിത്ത്/ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: സ്റ്റീവ് സ്മിത്തിനെ 2.2 കോടി രൂപയ്ക്ക് ലഭിച്ചപ്പോള്‍ ഞെട്ടിയതായി ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമ പാര്‍ത് ജിന്‍ഡാല്‍. സ്മിത്തിന്റെ വരവ് തങ്ങളുടെ സ്‌ക്വാഡിന്റെ മൂല്യം പറഞ്ഞറിയിക്കാന്‍ ആകാത്ത വിധം ഉയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു.
സ്റ്റീവ് സ്മിത്തിനെ ലഭിച്ചു എന്നത് അതിശയിപ്പിക്കുന്നു. സ്മിത്തിന്റെ വരവ് ഡല്‍ഹി ക്യാപിറ്റല്‍സിനെ ത്രില്ലടിപ്പിക്കുന്നു. ലേലത്തിന് മുന്‍പ് സ്മിത്തിന്റെ പേര് ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഇതിലും ഉയര്‍ന്ന വിലയാണ് സ്മിത്തിനായി ഞങ്ങള്‍ പ്രതീക്ഷിച്ചത്. അവസരം ലഭിക്കുകയാണ് എങ്കില്‍ സ്വന്തമാക്കാം എന്നാണ് കരുതിയത് എന്നും ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമ പറയുന്നു.
2019,2020 സീസണില്‍ രാജസ്ഥാന് വേണ്ടിയാണ് സ്മിത്ത് കളിച്ചത്. ഐപിഎല്‍ കരിയറില്‍ 95 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് സ്മിത്ത് നേടിയത് 2333 റണ്‍സ്. ബാറ്റിങ് ശരാശരി 35.34. 2017ല്‍ പുനെ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി സ്മിത്ത് വലിയ മികവ് പുറത്തെടുത്തിരുന്നു. 15 കളിയില്‍ നിന്ന് നേടിയത് 472 റണ്‍സ്.
ഐപിഎല്‍ താര ലേലത്തിന് മുന്‍പായി സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്യുകയായിരുന്നു. സ്മിത്തിനെ കൂടാതെ സാം കറാനെ 5.25 കോടി രൂപയ്ക്കും, സാം ബില്ലിങ്‌സിനെ 2 കോടി രൂപയ്ക്കും ഡല്‍ഹി സ്വന്തമാക്കി. വിഷ്ണു വിനോദ്, ലുക്മന്‍ മെറിവാല, റിപല്‍ പടേല്‍, മണിമാരന്‍ സിദ്ധാര്‍ഥ് എന്നിവരാണ് ഡല്‍ഹിയിലേക്ക് ഡൊമസ്റ്റിക് ക്രിക്കറ്റില്‍ നിന്ന് എത്തിയ താരങ്ങള്‍.
Our co-owners @parthjindal11 and Kiran Grandhi speak about the Steve Smith surprise and the Maxwell-Morris phenomenon at the #IPLAuction #IPL2021 #YehHaiNayiDilli pic.twitter.com/Ye1FGmMv1G
— Delhi Capitals (@DelhiCapitals) February 18, 2021