സഞ്ജുവിനെ ഒഴിവാക്കി, തെവാത്തിയയും പന്തും ടീമിൽ; ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ നിര
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th February 2021 09:32 PM |
Last Updated: 20th February 2021 09:32 PM | A+A A- |
ഫയല്‍ ചിത്രം
ഇംഗ്ലണ്ടിനെതിരായ ടി ട്വന്റി ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയില്ല. യുവതാരങ്ങളായ ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, രാഹുൽ തെവാത്തിയ എന്നിവർ ടീമിൽ ഇടംപിടിച്ചു. ജാർഖണ്ഡ് താരം ഇഷാൻ കിഷന് വിക്കറ്റ് കീപ്പറായി ടീമിൽ ഇടംലഭിച്ചു.
വരുൺ ചക്രവർത്തി, അക്സർ പട്ടേൽ, ശിഖർ ധവാൻ തുടങ്ങിയവരും ടീമിലുണ്ട്. ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചപ്പോൾ പരിക്കുകാരണം മുഹമ്മദ് ഷമിയെയും ടീമിലേക്ക് പരിഗണിച്ചില്ല. പരുക്കുമൂലം പുറത്തായിരുന്ന ഭുവനേശ്വർ കുമാർ ടീമിൽ തിരിച്ചെത്തി. മാര്‍ച്ച് 12ന് അഹ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയത്തിലാണ് ആദ്യ മത്സരം.
ഇന്ത്യൻ ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), യുസ്‌വേന്ദ്ര ചെഹൽ, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, രാഹുൽ തെവാത്തിയ, ടി.നടരാജൻ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, നവ്ദീപ് സെയ്നി, ഷാർദുൽ താക്കൂർ