വിദേശത്ത് സീമിങ് ട്രാക്കില്‍ നമ്മള്‍ കളിക്കുന്നില്ലേ? ചെന്നൈ പിച്ച് വിവാദത്തില്‍ ചേതേശ്വര്‍ പൂജാര

'ടേണ്‍ ചെയ്യുന്ന പിച്ചുകളില്‍ കളിക്കുക എന്നത് പ്രയാസമാണ്. എന്നാല്‍ അപകടകാരിയായ പിച്ച് ആയിരുന്നില്ല അവിടുത്തേത്'
പൂജാര/ഫോട്ടോ: എപി
പൂജാര/ഫോട്ടോ: എപി

അഹമ്മദാബാദ്: ചെന്നൈ പിച്ചിനെ വിമര്‍ശിക്കുന്നവര്‍ക്ക് ചേതേശ്വര്‍ പൂജാരയുടെ മറുപടി. ടേണ്‍ ചെയ്യുന്ന പിച്ചുകളില്‍ കളിക്കുക എന്നത് പ്രയാസമാണ്. എന്നാല്‍ അപകടകാരിയായ പിച്ച് ആയിരുന്നില്ല അവിടുത്തേത് എന്നും പൂജാര പറഞ്ഞു. 

പന്ത് സ്പിന്‍ ചെയ്യുമ്പോള്‍ റണ്‍സ് കണ്ടെത്താന്‍ പ്രയാമാണ്. പ്രത്യേകിച്ചും വിദേശ ടീമുകള്‍ക്ക്. നമ്മള്‍ വിദേശത്ത് സീമിങ് ട്രാക്കില്‍ കളിക്കുമ്പോള്‍ കളി മൂന്നോ നാലോ ദിവസത്തില്‍ തീരുന്നു. പച്ചപ്പുല്ലും, സീം മൂവ്‌മെന്റും ലഭിക്കുന്ന പിച്ചുകളില്‍ നമുക്ക് കളിക്കേണ്ടി വരുന്നുണ്ട്, പൂജാര പറഞ്ഞു. 

ടേണ്‍ ലഭിക്കുന്ന പിച്ചുകളില്‍ പന്ത് എത്രമാത്രം സ്പിന്‍ ചെയ്യുമെന്ന് പറയാനാവില്ല. ചെന്നൈയിലേത് മോശം പിച്ചാണെന്ന് വിശ്വസിക്കുന്നില്ല. രണ്ടാം ഇന്നിങ്‌സ് ആവുമ്പോള്‍ അവിടെ കാര്യങ്ങള്‍ ദുഷ്‌കരമാവും. അങ്ങനെയാണ് കാര്യങ്ങള്‍ വരിക. ഓസ്‌ട്രേലിയയില്‍ കളിക്കുമ്പോള്‍ നാലും അഞ്ചും ദിനങ്ങളാവുമ്പോള്‍ ട്രാക്കില്‍ വിള്ളല്‍ വരും. ഈ വിള്ളല്‍ പന്തിന്റെ ഗതിയില്‍ മാറ്റം വരുത്തും. എന്നാല്‍ ടീം എന്ന നിലയില്‍ നമുക്ക് ഒരു പ്രശ്‌നവുമില്ല, പൂജാര പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com