നിങ്ങള്‍ ആരാണ്? എന്താണ്? എവിടെനിന്നു വന്നു? ; കളിക്കളത്തില്‍ ഇതൊന്നുമില്ലെന്ന് സച്ചിന്‍

കായിക താരത്തിന്റെ പശ്ചാത്തലമല്ല, കളിക്കളത്തിലെ പ്രകടനമാണ് കായിക ലോകം ശ്രദ്ധിക്കുക എന്ന് ഉറച്ച് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍/ ഫോട്ടോ: പിടിഐ
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍/ ഫോട്ടോ: പിടിഐ

മുംബൈ: ഓണ്‍ ഫീല്‍ഡിലെ പ്രകടനങ്ങള്‍ക്ക് അപ്പുറം കായിക ലോകം മറ്റൊന്നും കണക്കിലെടുക്കില്ലെന്ന് ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കായിക താരത്തിന്റെ പശ്ചാത്തലമല്ല, കളിക്കളത്തിലെ പ്രകടനമാണ് കായിക ലോകം ശ്രദ്ധിക്കുക എന്ന് ഉറച്ച് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ഓരോ വട്ടം ഡ്രസിങ് റൂമിലേക്ക് എത്തുമ്പോഴും എവിടെ നിന്ന് വന്നവരാണ് ഓരോരുത്തരും എന്നത് വിഷയമാവുന്നില്ല. എല്ലാവര്‍ക്കും തുല്യത ലഭിക്കുന്ന ഇടമാണ് അവിടം. ടീമിന് വേണ്ട സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയായാണ് നിങ്ങള്‍ അവിടെ ഇറങ്ങുന്നത്, അണ്‍അക്കാദമിയുടെ ബ്രാന്‍ഡ് അംബാസിഡറായി തെരഞ്ഞെടുത്തതിന് പിന്നാലെ പിടിഐയോട് പ്രതികരിക്കുകയായിരുന്നു സച്ചിന്‍. 

സൗജന്യമായാണ് ഇതിലൂടെ ക്ലാസുകള്‍ നല്‍കുന്നത്. ഇങ്ങനെയൊരു പ്ലാറ്റ്‌ഫോം എല്ലാവര്‍ക്കും ലഭ്യമാക്കണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം. സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോകണം എന്നും അദ്ദേഹം വിദ്യാര്‍ഥികളെ ഉപദേശിക്കുന്നു. സ്വപ്‌നങ്ങളെ പിന്തുടരുന്നത് തുടരണം, സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാവും. ഇനി സാധ്യമല്ലെന്ന് തോന്നും, പക്ഷേ അവസാനിച്ചിട്ടുണ്ടാവില്ല. ഒരു ചുവടുവയ്പ്പ് കൂടി വെക്കണം, നിങ്ങള്‍ ലക്ഷ്യം നേടും...

മുംബൈയുടെ ഒരറ്റത്ത് നിന്നും മറ്റൊരു അറ്റത്തേക്ക് എത്തിയാണ് എന്റെ പിതാവ് വിദ്യാര്‍ഥികളെ പഠിപ്പിച്ചിരുന്നത്. ഇന്ന് അദ്ദേഹം ജീവനോടെയുണ്ടായിരുന്നു എങ്കില്‍ അണ്‍അക്കാദമി എല്ലാവരിലേക്കും സാധ്യതകള്‍ എത്തിക്കുന്നത് കണ്ട് അദ്ദേഹം അഭിമാനിച്ചാനെയെന്നും സച്ചിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com