'കിടക്കയില്‍ നിന്ന് തള്ളി താഴെയിട്ടു'; ഇന്ത്യന്‍ ടീം സെലക്ഷന്‍ ഇഷാന്തിനെ കോഹ്‌ലി അറിയിച്ചതിങ്ങനെ

100 ടെസ്റ്റുകളിലേക്ക് ഇഷാന്ത് എത്തി നില്‍ക്കുന്ന ഈ സമയം,  ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന്‍ അറിയിക്കാന്‍ ഇഷാന്തിനെ വിളിച്ചുണര്‍ത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് കോഹ് ലി
ഇഷാന്ത് ശര്‍മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡോജഫയല്‍ ചിത്രം
ഇഷാന്ത് ശര്‍മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡോജഫയല്‍ ചിത്രം

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റിനായി ഇറങ്ങുമ്പോള്‍ അത് പേസര്‍ ഇഷാന്ത് ശര്‍മയുടെ 100ാം ടെസ്റ്റാണ്. കപില്‍ ദേവിന് ശേഷം 100 ടെസ്റ്റുകള്‍ എന്ന നേട്ടത്തിലേക്ക് എത്തുന്ന ഇന്ത്യന്‍ പേസറാവും ഇവിടെ ഇഷാന്ത് ശര്‍മ. 100 ടെസ്റ്റുകളിലേക്ക് ഇഷാന്ത് എത്തി നില്‍ക്കുന്ന ഈ സമയം, അരങ്ങേറ്റ ടെസ്റ്റ് കളിക്കാനായി ഇഷാന്തിനെ വിളിച്ചുണര്‍ത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് കോഹ് ലി. 

ഇഷാന്തിനെ ഒരുപാട് വര്‍ഷമായി എനിക്കറിയാം. ഡല്‍ഹിക്ക് വേണ്ടി എനിക്കൊപ്പം കളിച്ചാണ് ഇഷാന്തും തുടങ്ങിയത്. ഇഷാന്തിന്റെ ഫസ്റ്റ് സീസണ്‍ മുതല്‍ ഞാനാണ് അദ്ദേഹത്തിന്റെ റൂംമേറ്റ്. ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയത് അറിയാതെ ഉറങ്ങുകയായിരുന്നു ഇഷാന്ത്. 

ഉച്ചമയക്കത്തിലായിരുന്ന ഇഷാന്തിനെ തട്ടിയുണര്‍ത്തി സെലക്ഷന്റെ ലഭിച്ച കാര്യം ഞാന്‍ പറഞ്ഞു. എന്നാല്‍ ഇഷാന്ത് വിശ്വസിക്കുന്നുണ്ടായില്ല, കോഹ് ലി പറയുന്നു. ഫാസ്റ്റ് ബൗളറായി 100 ടെസ്റ്റുകള്‍ കളിക്കുക വലിയ അംഗീകാരമാണ്. പ്രത്യേകിച്ച് നമ്മുടെ ഈ സാഹചര്യങ്ങളില്‍. 

വൈറ്റ്‌ബോള്‍ ക്രിക്കറ്റിലേക്ക് എല്ലാ ശ്രദ്ധയും കൊടുക്കാനുള്ള അവസരം ഇഷാന്തിന് മുന്‍പിലുണ്ടായില്ല. എന്നാല്‍ അങ്ങനെ ചെയ്യാതിരുന്ന ഇഷാന്തിനാണ് എല്ലാ ക്രഡിറ്റും. ഇഷാന്ത് ശ്രമിച്ചിരുന്നു എങ്കില്‍ ടി20യിലെ നാല് ഓവറും ഇതിലും നന്നായി എറിയാമായിരുന്നു. അതല്ലെങ്കില്‍ ഏകദിനത്തില്‍ 10 ഓവര്‍. എന്നാല്‍ എല്ലാം ടെസ്റ്റിലേക്കായി സമര്‍പ്പിക്കുകയാണ് ഇഷാന്ത് ചെയ്തത് എന്നും കോഹ് ലി ചൂണ്ടിക്കാണിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com