എന്നെ കണ്ടാല്‍ അക്തറിനെ പോലെയുണ്ടോ? വൈറലായി ഇന്ത്യന്‍ ടിക് ടോക്ക് താരം

പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷുഐബ് അക്തറുമായി രൂപസാദൃശ്യമുള്ള ഇന്ത്യന്‍ ടിക് ടോക്കറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ സംസാര വിഷയം
ഇന്ത്യന്‍ ടിക് ടോക് താരം വിനിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം
ഇന്ത്യന്‍ ടിക് ടോക് താരം വിനിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം

പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷുഐബ് അക്തറുമായി രൂപസാദൃശ്യമുള്ള ഇന്ത്യന്‍ ടിക് ടോക്കറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ സംസാര വിഷയം. ഇന്ത്യന്‍ ടിക് ടോക്ക് താരമായ വിനിത ഖില്‍നാനിക്കാണ് ആരാധകര്‍ അക്തറിന്റെ മുഖച്ഛായ കണ്ടെത്തിയത്. 

രസകരമായ വീഡിയോകള്‍ പങ്കുവെച്ചാണ് വിനിത സമൂഹമാധ്യമങ്ങളില്‍ താരമായത്. വിനിതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ രൂപസാദൃശ്യം ചൂണ്ടിക്കാണിച്ച് ആരാധകര്‍ എത്തി. പിന്നാലെ അക്തറിന്റെ ഫോട്ടോയില്‍ തന്റെ മുഖം ചേര്‍ത്താണ് വനിതാ ഇന്‍സ്റ്റയിലെത്തിയത്. 

എല്ലാവരും പറയുന്നത് ഞാന്‍ ഈ മനുഷ്യനെ പോലെയുണ്ടെന്നാണ്. എന്താണ് നിങ്ങളുടെ അഭിപ്രായം എന്നാണ് അവര്‍ ഇന്‍സ്റ്റാ പോസ്റ്റില്‍ കുറിച്ചത്. വിനിതയുടെ പോസ്റ്റ് പാകിസ്ഥാന്റെ ന്യൂസ് ചാനലായ ജിയോ ടിവിയും ഏറ്റെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com