30 വിക്കറ്റില്‍ 21 വിക്കറ്റും സ്‌ട്രെയ്റ്റ് ഡെലിവറിയില്‍, പിച്ചില്‍ അപകടകരമായി ഒന്നുമുണ്ടായില്ല: കെവിന്‍ പീറ്റേഴ്‌സന്‍ 

'അവരവരോട് തന്നെ സത്യസന്ധത പുലര്‍ത്തുന്നവരാണെങ്കില്‍, തങ്ങള്‍ മോശമായാണ് ബാറ്റ് ചെയ്തത് എന്ന് അവര്‍ തന്നെ സമ്മതിക്കും'
പിങ്ക് ബോള്‍ ടെസ്റ്റില്‍ റിഷഭ് പന്തിന്റെ വിക്കറ്റ് കീപ്പിങ്/ഫോട്ടോ: ഇംഗ്ലണ്ട് ക്രിക്കറ്റ്, ട്വിറ്റര്‍
പിങ്ക് ബോള്‍ ടെസ്റ്റില്‍ റിഷഭ് പന്തിന്റെ വിക്കറ്റ് കീപ്പിങ്/ഫോട്ടോ: ഇംഗ്ലണ്ട് ക്രിക്കറ്റ്, ട്വിറ്റര്‍

അഹമ്മദാബാദ്: പിങ്ക് ബോള്‍ ടെസ്റ്റിനായി ഒരുക്കിയ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ പിച്ചില്‍ അപകടകരമാം വിധം ഒന്നുമുണ്ടായിരുന്നില്ലെന്ന് ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍. ഇന്ത്യയും ഇംഗ്ലണ്ടും ദയനീയമായാണ് ബാറ്റ് ചെയ്തതെന്ന് പീറ്റേഴ്‌സന്‍ പറയുന്നു. 

'രണ്ട് ടീമിന്റേയും ബാറ്റിങ് മോശമായിരുന്നു. അവരവരോട് തന്നെ സത്യസന്ധത പുലര്‍ത്തുന്നവരാണെങ്കില്‍, തങ്ങള്‍ മോശമായാണ് ബാറ്റ് ചെയ്തത് എന്ന് അവര്‍ തന്നെ സമ്മതിക്കും. 30 വിക്കറ്റില്‍ 21 വിക്കറ്റും സ്‌ട്രെയ്റ്റ് ഡെലിവറിയിലാണ്. വിക്കറ്റില്‍ അപകടകരമായ വിധത്തില്‍ ഒന്നുമുണ്ടായില്ല. ഭേദപ്പെട്ട ബാറ്റിങ്ങാണ് അവിടെ വേണ്ടിയിരുന്നത്. ഭേദപ്പെട്ട ബാറ്റിങ്ങിലൂടെ കളി മൂന്നാം ദിനത്തിലേക്കും നാലാം ദിനത്തിലേക്കും നീണ്ടാനെ', പീറ്റേഴ്‌സന്‍ പറഞ്ഞു. 

പിങ്ക് ബോള്‍ ടെസ്റ്റില്‍ 10 വിക്കറ്റിനാണ് രണ്ടാം ദിനം ഇന്ത്യ ജയിച്ചു കയറിയത്. രണ്ടാം ദിനം ഇംഗ്ലണ്ടിനെ 81 റണ്‍സിന് പുറത്താക്കിയ ഇന്ത്യക്ക് മുന്‍പിലേക്ക് എത്തിയത് 49 റണ്‍സ് വിജയ ലക്ഷ്യം. 10 വിക്കറ്റ് കയ്യില്‍ വെച്ച് ഇന്ത്യ ജയിച്ചു കയറി. ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്‍പിലെത്തി. 

പിച്ചിലേക്ക് വിരല്‍ ചൂണ്ടാതെയായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്റേയും വാക്കുകള്‍. പിങ്ക് ബോള്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. കോഹ് ലിയും കൂട്ടരും തങ്ങളേക്കാള്‍ നന്നായി കളിച്ചതായും റൂട്ട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com