തകര്‍ച്ചയില്‍ നിന്ന് കേരളത്തെ കരകയറ്റി വത്സലും സച്ചിനും അസ്ഹറും; കര്‍ണാടകയ്ക്ക് 278 റണ്‍സ് വിജയ ലക്ഷ്യം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും വത്സല്‍, സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ തുണയായി
ക്രിക്കറ്റ് താരം അസ്ഹറുദ്ദീന്‍ / ട്വിറ്റര്‍ ചിത്രം
ക്രിക്കറ്റ് താരം അസ്ഹറുദ്ദീന്‍ / ട്വിറ്റര്‍ ചിത്രം

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്ക്ക് മുന്‍പില്‍ 277 റണ്‍സ് വിജയ ലക്ഷ്യം വെച്ച് കേരളം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും വത്സല്‍, സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ തുണയായി. 

നാല് റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ക്കുന്നതിന് ഇടയില്‍ രണ്ട് വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. കഴിഞ്ഞ മൂന്ന് കളിയിലും മികവ് കാണിച്ച റോബിന്‍ ഉത്തപ്പ നേരിട്ട ആദ്യ പന്തില്‍ തന്നെ ഡക്കായി മടങ്ങി. പിന്നാലെ മൂന്ന് റണ്‍സ് എടുത്ത സഞ്ജു സാംസണും മടങ്ങിയതോടെ കേരളം പ്രതിരോധത്തിലായി. 

വിഷ്ണുവും വത്സലും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും സ്‌കോര്‍ 60ല്‍ എത്തിയപ്പോള്‍ 29 റണ്‍സ് എടുത്ത് നിന്ന വിഷ്ണു മടങ്ങി. എന്നാല്‍ വത്സലും, സച്ചിന്‍ ബേബിയും ചേര്‍ന്ന് ഇന്നിങ്‌സ് മുന്‍പോട്ട് കൊണ്ടുപോയി. കേരള സ്‌കോര്‍ 174ല്‍ എത്തിയപ്പോഴാണ് 54 റണ്‍സ് എടുത്ത് നിന്ന സച്ചിന്‍ ബേബി മടങ്ങിയത്. 

രണ്ട് ഫോറും ഒരു സിക്‌സുമാണ് സച്ചിന്റെ ബാറ്റില്‍ നിന്ന് വന്നത്. പിന്നാലെ വസ്തലിന് കൂട്ടായി മുഹമ്മദ് അസ്ഹറുദ്ദീന്‍ എത്തി. കേരള സ്‌കോര്‍ 224ല്‍ എത്തിയപ്പോള്‍ 95 റണ്‍സ് എടുത്ത വത്സല്‍ മടങ്ങി. 124 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സും പറത്തിയായിരുന്നു വത്സലിന്റെ ഇന്നിങ്‌സ്. 

മുഹമ്മദ് അസ്ഹറുദ്ദീന്‍ 38 പന്തില്‍ നിന്ന് 59 റണ്‍സ് അടിച്ചെടുത്ത് കേരളത്തിന് മാന്യമായ സ്‌കോര്‍ ഉറപ്പിച്ചു. രണ്ട് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു അസ്ഹറുദ്ദീന്റെ ഇന്നിങ്‌സ്. കര്‍ണാടകയ്ക്ക് വേണ്ടി മിഥുന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ടൂര്‍ണമെന്റിലെ ആദ്യ മൂന്ന് കളിയിലും കേരളം ജയം പിടിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com