സ്‌നേഹനിധിയായ ഭാര്യയുള്ളപ്പോള്‍ എങ്ങനെ വിഷാദാവസ്ഥയിലാവും? കോഹ്‌ലിയോട് ഇന്ത്യന്‍ മുന്‍ താരം

എന്നാല്‍ 2014ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിഷാദാവസ്ഥയിലേക്ക് വീണതിനെ കുറിച്ചാണ് കോഹ് ലി പറഞ്ഞിരുന്നത്
വിരാട് കോഹ്‌ലി, അനുഷ്‌ക ശര്‍മ /ഫോട്ടോ: എപി
വിരാട് കോഹ്‌ലി, അനുഷ്‌ക ശര്‍മ /ഫോട്ടോ: എപി

ന്യൂഡല്‍ഹി: വിഷാദാവസ്ഥയെ കുറിച്ചുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ വാക്കുകളെ പരിഹസിച്ച് ഇന്ത്യന്‍ മുന്‍ താരം ഫറോക്ക്‌  എഞ്ചിനിയര്‍. അതുപോലെ സ്‌നേഹ സമ്പന്നയായ ഭാര്യയുള്ളപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് നിരാശനാവാന്‍ സാധിക്കുന്നതെന്ന് ഫറോക്ക് എഞ്ചിനിയര്‍ ചോദിക്കുന്നു. 

സ്‌നേഹമുള്ള ഭാര്യയുണ്ട്. കുഞ്ഞുണ്ട്. ദൈവത്തോട് നന്ദി പറയേണ്ടതായ എല്ലാം കോഹ് ലിക്കുണ്ട്. വിഷാദ രോഗം വെസ്‌റ്റേണ്‍ വേള്‍ഡിലാണ് കൂടുതല്‍. അവരാണ് അതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നത്. എന്നാല്‍ മനസ് എന്നത് നമുക്ക് ഒരിക്കലും പിടികിട്ടാത്ത സാധനമാണ്, ഫറോക്ക് എഞ്ചിനിയര്‍ പറയുന്നു. 

ശരീരത്തിനുള്ളിലെ ഇത്തരം ദുര്‍ഭൂതങ്ങള്‍ക്കെതിരെ പൊരുതുന്നതിന് നമ്മള്‍ ഇന്ത്യക്കാര്‍ കൂടുതല്‍ കരുത്തരാണ്. നമുക്ക് ഉയര്‍ച്ച താഴ്ചകളുണ്ടാവും. എന്നാല്‍ അതിനെതിരെ പൊരുതുന്നതിനുള്ള മാനസിക കരുത്ത് നമുക്കുണ്ട്. കൂടുതല്‍ കരുത്തോടെ കളിച്ച് മികവ് കണ്ടെത്താന്‍ നമുക്കാവും. എന്നാല്‍ മാര്‍കസ് ത്രെസ്‌കോത്തിക് എന്നിവരെ പോലുള്ളവര്‍ക്ക് അതുണ്ടാവണം എന്നില്ല. 

എന്നാല്‍ 2014ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിഷാദാവസ്ഥയിലേക്ക് വീണതിനെ കുറിച്ചാണ് കോഹ് ലി പറഞ്ഞിരുന്നത്. 2014ല്‍ കോഹ് ലി വിവാഹിതനല്ലെന്ന് ഫറോക്ക് എഞ്ചിനിയറെ ആരാധകര്‍ ഓര്‍മപ്പെടുത്തുന്നു. ഡിപ്രഷനെ കുറിച്ച് തുറന്ന് സംസാരിച്ച കോഹ് ലിയെ സച്ചിനും അഭിനന്ദിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com