പല്ല് കൊഴിഞ്ഞ ഐസിസി ഇന്ത്യയുടെ ഇഷ്ടത്തിന് കാര്യങ്ങള്‍ വിടുന്നു: മൈക്കല്‍ വോണ്‍ 

ശക്തരായ ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുമ്പോള്‍ അശക്തരാവുകയാണ് ഐസിസി എന്ന് വോണ്‍ പറഞ്ഞു
മോട്ടേര പിങ്ക് ബോള്‍ ടെസ്റ്റില്‍ അശ്വിനും ശുഭ്മാന്‍ ഗില്ലും/ഫോട്ടോ: പിടിഐ
മോട്ടേര പിങ്ക് ബോള്‍ ടെസ്റ്റില്‍ അശ്വിനും ശുഭ്മാന്‍ ഗില്ലും/ഫോട്ടോ: പിടിഐ

ലണ്ടന്‍: ഇന്ത്യക്ക് ഇഷ്ടമുള്ളത് പോലെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ശക്തരായ ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുമ്പോള്‍ അശക്തരാവുകയാണ് ഐസിസി എന്ന് വോണ്‍ പറഞ്ഞു. 

ഇന്ത്യയെ പോലെ കരുത്തരായ രാജ്യങ്ങള്‍ ഇങ്ങനെ ചെയ്യുമ്പോള്‍, ഐസിസി കൂടുതല്‍ അശക്തമായതായി തോന്നും. അവരുടെ ഇഷ്ടത്തിന് അനുസരുച്ച് ഇന്ത്യയെ കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുകയാണ് ഐസിസി. അവിടെ ടെസ്റ്റ് ക്രിക്കറ്റിനാണ് ക്ഷതമേല്‍ക്കുന്നത് എന്നും വോണ്‍ പറഞ്ഞു. 

'ഇവിടെ ബ്രോഡ്കാസ്‌റ്റേഴ്‌സ് റിഫണ്ട് ചോദിച്ചേക്കാം. കളിക്കാര്‍ മോശമായി കളിക്കുന്നത് കൊണ്ട് കളി നേരത്തെ ഫിനിഷ് ചെയ്യുന്നത് അവര്‍ അംഗീകരിക്കും. എന്നാല്‍, ഹോം ബോര്‍ഡ് മോശം പിച്ചുകള്‍ ഉണ്ടാക്കുന്നതിലൂടെ കളി നേരത്തെ അവസാനിക്കുന്നത് അംഗീകരിക്കില്ല. '

'മൂന്ന് ദിവസം അവര്‍ക്ക് ഒന്നുമില്ല. എന്നിട്ടും പ്രൊഡക്ഷന് വേണ്ടി പണം നല്‍കേണ്ടി വരുന്നു. ഇതിലൂടെ ടെസ്റ്റ് ക്രിക്കറ്റ് സംപ്രേഷണാവകാശം ലഭിക്കാന്‍ വലിയ തുക അവര്‍ ഇനി ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് മുന്‍പില്‍ വെക്കുന്നതിനെ കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കും.'

ഇന്ത്യ മൂന്നാം ടെസ്റ്റ് ജയിച്ചെങ്കിലും അത് പൊള്ളയായ ജയമാണ്. ആ കളിയില്‍ ആരും വിജയികള്‍ അല്ലെന്ന് പറയേണ്ടി വരും. ഇന്ത്യ അവരുടെ കഴിവ് കാണിച്ചു. ഇംഗ്ലണ്ടിന്റെ കഴിവിനേക്കാള്‍ അവിടെ ഇന്ത്യ മികച്ച് നിന്നതിനെ അംഗീകരിക്കാതിരിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com